

തിരുവനന്തപുരം: വൈദ്യുതി കരാറുമായി ബന്ധപ്പെട്ട രേഖകൾ മുഖ്യമന്ത്രി എന്തുകൊണ്ട് പുറത്ത് വിടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആരോപണങ്ങൾക്ക് വ്യക്തത നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വിഷയത്തിൽ ദുരൂഹതയും അവ്യക്തതയും സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.
കെഎസ്ഇബി സാങ്കേതികവും സാമ്പത്തികവുമായ പരിശോധന നടത്തി സർക്കാരിന് സമർപ്പിച്ച ഹിമാചൽ വൈദ്യുതി വാങ്ങാനുള്ള പ്രൊപ്പോസൽ അട്ടിമറിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു. വകുപ്പ് മന്ത്രിയുടെ അഭിപ്രായം മറികടന്ന് ജിഎൻഎയുമായി കരാറിന് മുഖ്യമന്ത്രി തീരുമാനിച്ചത് ആർക്കുവേണ്ടിയാണെന്ന ചോദ്യവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. ജിഎൻഎയുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും കത്തുകളും പുറത്തുവിടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
കെഎസ്ഇബി തള്ളിയ ജിഎൻഎ ഓഫർ കണ്ണടച്ച് സ്വീകരിച്ചത് ഏത് മാനദണ്ഡപ്രകാരമാണെന്ന ചോദ്യവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.
ജിഎൻഎയുടെ നിരക്കാണ് ഏറ്റവും കുറഞ്ഞതെന്ന് ഉറപ്പാക്കാൻ സർക്കാർ എന്ത് പരിശോധനയാണ് നടത്തിയതെന്ന് ചോദിച്ച പിണറായി വിജയൻ വൈദ്യുതി പ്രതിസന്ധിയുടെ ഭീതി സൃഷ്ടിച്ച് പൊതുപണം കൊള്ളയടിക്കാനുള്ള നീക്കമെന്ന് സംശയിക്കുന്നതായും ആരോപിച്ചു. ഒരു നിയമത്തിലുമില്ലാത്ത 'നേരിട്ടുള്ള ഓഫർ' സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്നും പിണറായി വിജയൻ ചോദിച്ചു.
'അടിയന്തര സാഹചര്യം' എന്ന വാദത്തിനും അടിസ്ഥാനമില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. അത്തരമൊരു സാഹചര്യം റെഗുലേറ്ററി കമ്മീഷൻ കണ്ടെത്തിയിട്ടുണ്ടോ? മുഖ്യമന്ത്രിക്ക് മാത്രം ബോധ്യപ്പെട്ട അടിയന്തര സാഹചര്യം ഏതാണ്? ടെൻഡർ പോലുമില്ലാതെ സ്വകാര്യ ഓഫർ നൽകിയ ജി.എൻ.എ. മാത്രമാണ് വൈദ്യുതി പ്രതിസന്ധിക്കുള്ള പരിഹാരമെന്ന നിഗമനത്തിലെത്തിയതിനു പിന്നിലെ താൽപ്പര്യം എന്താണ്? എന്നീ ചോദ്യങ്ങളും പിണറായി വിജയൻ ഉയർത്തി. ജിഎൻഎയെ വഴിവിട്ട് പരിഗണിക്കലാണ് അടിയന്തര സാഹചര്യമെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് കുറ്റപ്പെടുത്തി നേരത്തെ മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. 12.50 രൂപക്ക് വൈദ്യുതി നൽകാമെന്ന ഉറപ്പ് ഹിമാചലിൽ നിന്ന് കെഎസ്ഇബിക്ക് ലഭിച്ചിട്ടില്ല. കെഎസ്ഇബിക്ക് ലഭിക്കാത്ത വിവരം പ്രതിപക്ഷ നേതാവിന് എങ്ങനെയാണ് കിട്ടയതെന്നും മുഖ്യമന്ത്രി വി ഡി സതീശൻ ചോദിച്ചിരുന്നു. ഇത് പുറത്തുവിടാൻ പ്രതിപക്ഷ നേതാവ് തയ്യാറാവണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. സംസ്ഥാനത്ത് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്നത് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പ്രസ്താവനയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Content Highlights: Pinarayi Vijayan questions why the Chief Minister has not made public the documents related to the electricity agreement, raising questions over transparency in the deal