മഴ കളിച്ചു; രണ്ടാം ഏകദിനത്തിൽ കിവീസിനെതിരെ ഇന്ത്യയ്ക്ക് നാല് റൺസ് ജയം

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ ജയം.

മഴ കളിച്ചു; രണ്ടാം ഏകദിനത്തിൽ കിവീസിനെതിരെ ഇന്ത്യയ്ക്ക് നാല് റൺസ് ജയം
dot image

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാല് റൺസ് ജയം. മഴയെ തുടര്‍ന്ന് കളി പാതിവഴിയിൽ ഉപേക്ഷിച്ച മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ നാലു റണ്‍സിനാണ് ജയിച്ചത്.

ന്യൂസിലന്‍ഡിനെ 134 റണ്‍സ് എന്ന ചുരുങ്ങിയ സ്‌കോറിന് എറിഞ്ഞിട്ട ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ 26 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് മഴ എത്തിയത്.

പേസർമാരുടെ പറുദീസയായ മത്സരത്തിൽ ശ്രേയസ് അയ്യർ 30 റൺസും 23 റൺസും കെ എൽ രാഹുൽ 26 റൺസും നേടി. ക്രീസില്‍ ഉറച്ചുനിന്ന കെഎല്‍ രാഹുലാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. കിവി നിരയിൽ കെയ്‌ലി ജാമിസൺ, ജേക്കബ് ഡെഫി എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് 41 ഓവറില്‍ 134 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഡാരിയൽ മിച്ചൽ (55 ), മിച്ചൽ സാന്റ്നർ (31 ) എന്നിവർ മാത്രമാണ് തിളങ്ങിയത്.

30 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ നേടിയ ഗുര്‍ണൂര്‍ ബ്രാര്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. അര്‍ഷദീപ് സിങ് -രണ്ട്, അക്വിബ് നബി -രണ്ട്, അക്ഷര്‍ പട്ടേല്‍ -രണ്ട്, എന്നിവര്‍ വിക്കറ്റുകള്‍ നേടി.


content highlights: india vs new zealand 2nd odi rain affected match india win

dot image
To advertise here,contact us
dot image