വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നല്‍കുന്ന ധനസഹായം വര്‍ധിപ്പിച്ചു

വന്യജീവി ആക്രമണത്തിൽ അംഗവൈകല്യമുണ്ടാവുന്നവർക്ക് നൽകിവരുന്ന തുകയും വർധിപ്പിച്ചു

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നല്‍കുന്ന ധനസഹായം വര്‍ധിപ്പിച്ചു
dot image

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നല്‍കുന്ന ധനസഹായം വര്‍ധിപ്പിച്ചു. 25 ശതമാനത്തിന്‌റെ വര്‍ധനവോടെയാണ് സര്‍ക്കാര്‍ ഉത്തരവ്. വന്യജീവി ആക്രമണം മൂലം കൊല്ലപ്പെട്ടാല്‍ ഇനി മുതല്‍ 17.5 ലക്ഷം രൂപ നല്‍കും. നിലവില്‍ 14 ലക്ഷം ആണ് നൽകി വരുന്നത്. പരിക്കേല്‍ക്കുന്നവര്‍ക്ക് ഒരുലക്ഷത്തി ഇരുപത്തിഅയ്യായിരം മുതല്‍ മൂന്നു ലക്ഷത്തി 12,500 വരെ നല്‍കും.

അതേസമയം, പാമ്പ് കടി, തേനീച്ച/ കടന്നല്‍ കുത്ത് എന്നിവ മൂലം മരണം സംഭവിച്ചാല്‍ കുടംബത്തിന് നല്‍കുന്ന നഷ്ടപരിഹാര തുക നാലുലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തി.

വന്യജീവി ആക്രമണത്തിൽ അംഗവൈകല്യമുണ്ടാവുന്നവർക്ക് നൽകിവരുന്ന തുകയും വർധിപ്പിച്ചു. 40 ശതമാനം മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപയിൽ നിന്ന് 2.5 ലക്ഷം രൂപയായും, 60 ശതമാനത്തിന് മുകളിൽ അംഗവൈകല്യം ബാധിച്ചവർക്ക് 2.5 ലക്ഷത്തിൽ നിന്ന് 3,12,500 രൂപയായും നഷ്ടപരിഹാരം ഉയർത്തി. നിസ്സാര പരിക്കുകൾക്ക് 12,500 രൂപ വരെ ലഭിക്കും. കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു ലക്ഷം രൂപ വരെ അനുവദിക്കാനും ഉത്തരവിൽ വ്യക്തമാക്കുന്നു.

Content Highlights:kerala increases financial assistance for wildlife attack victims families

dot image
To advertise here,contact us
dot image