

തിരുവനന്തപുരം: പി പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്ത് കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. അന്വേഷണത്തിലൂടെ യാഥാര്‍ത്ഥ്യം പുറത്ത് വരട്ടെയെന്നും ടെന്‍ഡര്‍ ഇല്ലാതെയാണ് പ്രവര്‍ത്തികള്‍ കൈമാറിയതെന്ന് മുഹമ്മദ് ഷമ്മാസ് തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചു. പണം കെഎസ്യുവിന് നല്‍കാമെന്നും കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് വ്യക്തമാക്കി. ടെന്‍ഡര്‍ ഇല്ലാതെയാണ് കാര്‍ട്ടണ്‍ കമ്പനിക്ക് കരാര്‍ നല്‍കിയത് എന്നായിരുന്നു ഷമ്മാസിന്റെ ആരോപണം.
പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്കി എന്ന പരാതിയിലാണ് അന്വേഷണം. കെഎസ്യു ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. 17(A) പ്രകാരം അന്വേഷണത്തിനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫിനെതിരെയും അന്വേഷണമുണ്ട്. ദിവ്യയുടെ ബിനാമിയുടേതാണ് കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി എന്നാണ് പരാതി. ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ചും വിജിലന്‍സ് അന്വേഷണം നടത്തുമെന്നാണ് വിവരം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പരാതിയില്‍ അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നില്ല. അഴിമതി നിരോധന വകുപ്പ് പ്രകാരം, പി പി ദിവ്യയോ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയോ ഇടപെട്ടതിനെ തെളിവുകളില്ലെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
Content Highlights: Carton India Alliance welcomes the Vigilance probe against PP Divya and offers ₹1 crore to KSU if Muhammad Shammas proves that the company received contracts without a tender