പിണറായി വിജയന് ഇ ഡി നോട്ടീസ്; അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

അടുത്തയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്

പിണറായി വിജയന് ഇ ഡി നോട്ടീസ്; അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
dot image

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ്. അടുത്തയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ കേസെടുത്തതിന് പിന്നാലെയാണ് സമന്‍സ് അയച്ചിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രണ്ട് ഇസിഐആറുകളാണ് ഇ ഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിണറായി വിജയന് പുറമെ മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്തിരുന്നു. വിജിലന്‍സ് കേസെടുത്തതിന്റെ ചുവടുപിടിച്ചായിരുന്നു ഇ ഡി നടപടി.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ പ്രകാരം ഇ ഡിക്ക് നേരിട്ട് അന്വേഷണം നടത്തണമെങ്കില്‍ അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. വിജിലന്‍സിന്റെ രണ്ട് എഫ്‌ഐആറുകളിലൂടെ ഇ ഡിക്ക് മുന്നിലുണ്ടായിരുന്ന ഈ നിയമതടസ്സം മാറിയിരുന്നു.

Also Read:

പിണറായി വിജയനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അപ്പീല്‍ സുപ്രിംകോടതിയുടെ പ്രത്യേക അവധിക്കാല ബെഞ്ച് പരിഗണിച്ചേക്കും. ജഡ്ജിമാരുടെ ലഭ്യത നോക്കി അവധിക്കാല ബെഞ്ച് രൂപീകരണം പരിഗണിക്കും. 82 വയസുള്ള പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും സംരക്ഷണം വേണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ അപ്പീല്‍ അനുമതി നിഷേധം തെറ്റെന്നാണ് പിണറായി വിജയന്റെ അപ്പീലിലെ വാദം.

Content Highlights:The Enforcement Directorate has issued a notice to Pinarayi Vijayan, former Kerala Chief Minister and current Leader of the Opposition

dot image
To advertise here,contact us
dot image