അന്വേഷണം ആരംഭിച്ചപ്പോള്‍ പിണറായി വിജയന് വെപ്രാളം; വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍

തന്നെ പരിഹസിച്ച സിപിഐഎമ്മുകാരുടെ നിലപാട് ഇപ്പോള്‍ എന്താണ് എന്നറിയാന്‍ ആഗ്രഹമുണ്ടെന്നും മാത്യു കുഴല്‍ നാടന്‍ പരിഹസിച്ചു

അന്വേഷണം ആരംഭിച്ചപ്പോള്‍ പിണറായി വിജയന് വെപ്രാളം; വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍
dot image

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെ സ്വാഗതം ചെയ്യുന്നെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമ പ്രകാരം എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് ആദ്യം മുതലേ താന്‍ ഉന്നയിച്ച ആവശ്യമായിരുന്നു. അത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയും പ്രസ്തുത വിധിയെ ഡിവിഷന്‍ ബെഞ്ച് ശരി വെക്കുകയും ചെയ്തു. താന്‍ കേസില്‍ നിയമ പോരാട്ടം തുടര്‍ന്നപ്പോള്‍ തനിക്കെതിരായ വിധി ഹൈക്കോടതിയില്‍ നിന്ന ഒരു ഘട്ടത്തില്‍ ഉണ്ടായിരുന്നു. അന്ന് തന്നെ പരിഹസിച്ച സിപിഐഎമ്മുകാരുടെ നിലപാട് ഇപ്പോള്‍ എന്താണ് എന്നറിയാന്‍ ആഗ്രഹമുണ്ടെന്നും മാത്യു കുഴല്‍ നാടന്‍ പരിഹസിച്ചു.

പിണറായി വിജയന്‍ പ്രതിപ്പട്ടികയില്‍ വരുകയും അന്വേഷണം നേരിടുകയും വേണം. രണ്ട് കൈകളും ശുദ്ധമാണെന്ന് നിയമ സഭയില്‍ ഉള്‍പ്പെടെ പറഞ്ഞിട്ടുള്ള അദ്ദേഹം അന്വേഷണം നേരിടുന്നതില്‍ എന്തിനാണ് ഭയപ്പെടുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു. മകള്‍ക്കെതിരായി അന്വേഷണം വരുമ്പോഴുള്ള പിണറായി വിജയന്റെ വെപ്രാളമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. സുതാര്യമായി അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കണം. എന്റെ കേസ് കോടതി തള്ളിയപ്പോള്‍ നിയമസഭയില്‍ ഉള്‍പ്പെടെ പിണറായി അക്ഷേപം ഉന്നയിച്ചു. എന്നാല്‍ അദ്ദഹത്തിന്റെ പ്രായത്തെയും പൊതു ജീവിതത്തെയും ബഹുമാനിച്ച് ഇപ്പോള്‍ ആദ്ദേഹത്തെ ആക്ഷേപിക്കാന്‍ താന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് അപ്പീല്‍ പോകാം. അതിനുള്ള എല്ലാ അവകാശവും നിയമ സംവിധാനം നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വന്ന കോടതി വിധികളില്‍ പിണറായി വിജയനും വീണ ടിയും മുഹമ്മദ് റിയാസും അന്വേഷണം നേരിടണം എന്ന് വ്യക്തമായിരിക്കുന്നു. സര്‍ക്കാര്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് കരുതുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

സര്‍ക്കാറിന്റെ നിയമ ഉപദേശകര്‍ കോടതിയില്‍ എടുത്ത നിലപാട് ഇപ്പോള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടിരിക്കാമെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി. അത് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹര്‍ജിയിലെ മെറിറ്റിലേക്കാണ് സര്‍ക്കാര്‍ നോക്കേണ്ടതെന്നും ഹര്‍ജിക്കാരന്റെ മെറിറ്റിലേക്കല്ലെന്നുമായിരുന്നു കെ എം ഷാജഹാനെ പിന്തുണച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രാഥമിക അന്വേഷണത്തിന് ശേഷം മുന്നോട്ട് പോകാനാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്. എന്നാല്‍ ഹൈക്കോടതി വ്യക്തമായ ഒരു വിധി പറയുമ്പോള്‍ അതില്‍ തിരത്തലുണ്ടാകേണ്ടതാണ്. അന്വേഷണം നടക്കാന്‍ പോകുന്നതേ ഉള്ളൂ എന്നും ഇനിയാണ് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരാന്‍ പോകുന്നതെന്നു മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ന്യായമായ നിലപാടല്ല മറിച്ച് നിയമപരമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Congress leader Mathew Kuzhalnadan welcomed the High Court division bench order in the CMRL-Exalogic financial transaction case. He said he had consistently demanded an investigation against Pinarayi Vijayan under the Prevention of Corruption Act and noted that the division bench upheld the single bench ruling. Kuzhalnadan also questioned the stance of CPI(M) members who had mocked him during his legal fight.

dot image
To advertise here,contact us
dot image