

അജിത് അഗാർക്കറിന് പകരം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ സ്ഥാനത്തേക്ക് മുൻ വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ വരില്ലെന്ന് റിപ്പോർട്ട്. പാർഥിവ് ഇതുവരെ ബി സി സി ഐ ക്ക് അപേക്ഷ നൽകിയിട്ടില്ല.
വെസ്റ്റ് സോണില് നിന്ന് ഒഴിവുള്ള സെലക്ടര് സ്ഥാനത്തേക്ക് പാര്ത്ഥിവ് അപേക്ഷിക്കുമെന്നായിരുന്നു റിപ്പോര്ട്ടുകള്. എന്നാല് അപേക്ഷ സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള് പാര്ത്ഥിവ് അപേക്ഷ നല്കിയിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങള് വ്യക്തമാക്കി.
ഇതോടെ നിലവിലെ ഇടക്കാല അധ്യക്ഷനും മുൻ സ്പിന്നറുമായ പ്രഗ്യാൻ ഓജ തന്നെ ഇന്ത്യൻ ടീം ചീഫ് സെലക്ടറായി പൂർണ്ണസമയ ചുമതലയിൽ തുടരാൻ വഴിയൊരുങ്ങി.
നിലവിലുള്ള സെലക്ടർമാരിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് പരിചയമുള്ളത് ഓജയ്ക്കാണ്. ഗുജറാത്ത് ടൈറ്റൻസ് പരിശീലക സംഘത്തിലെ ചുമതലകളും കമന്ററി കരിയറുമായി മുന്നോട്ട് പോകാനാണ് പാർത്ഥിവ് പട്ടേലിന്റെ തീരുമാനം.
Content Highlights: ind vs wi sunil gavaskar remarks gautam gambhir bowlers