IDSFFKയിൽ 31 ചിത്രങ്ങൾക്ക് കേന്ദ്രം പ്രദർശനാനുമതി നിഷേധിച്ചു; ഒഴിവാക്കിയതിൽ ഒരു മലയാള ചിത്രവും

സെപ്റ്റംബര്‍ 25 മുതല്‍ 30 വരെയാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്

IDSFFKയിൽ 31 ചിത്രങ്ങൾക്ക് കേന്ദ്രം പ്രദർശനാനുമതി നിഷേധിച്ചു; ഒഴിവാക്കിയതിൽ ഒരു മലയാള ചിത്രവും
dot image

ന്യൂഡല്‍ഹി: IDSFFKയില്‍ 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതിയില്ല. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പ്രദര്‍ശനാനുമതി നല്‍കാത്തത്. കേന്ദ്രത്തിൻ്റെ വെട്ടില്‍ ഒരു മലയാള ചിത്രവും ഉള്‍പ്പെടുന്നു.18 ചിത്രങ്ങള്‍, ഇന്റര്‍നാഷണല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ 9 ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ വിന്നേഴ്സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്‍, നേപ്പാള്‍ പാക്കേജിലെ ഒരു ചിത്രം എന്നിവയ്ക്കാണ് പ്രദര്‍ശനാനുമതി കിട്ടാതെ പോയത്. 347 സിനിമകളുടെ പട്ടികയാണ് സെന്‍സര്‍ ഇളവിനായി ചലച്ചിത്ര അക്കാദമി അയച്ചത്. സെപ്റ്റംബര്‍ 25 മുതല്‍ 30 വരെയാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.

പാര്‍ലമെന്റ് സ്ട്രീറ്റ്, സാനിറ്റൈസ്ഡ് റിപ്പബ്ലിക്ക്: കാസ്റ്റ് ആന്റ് കോണ്‍ട്രാക്റ്റ്‌സ്, ഗ്ലോബ്, മെമ്മറീസ് ഓഫ് എ വിന്‍ഡോ, ബേഡ്സ് ഓഫ് വാര്‍, പുട്ട് യുവര്‍ സോള്‍ ഓണ്‍ യുവര്‍ ഹാന്‍ഡ് ആന്‍ഡ് വാക്ക്, ഔവര്‍ ലാന്‍ഡ് തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് അനുമതി കിട്ടാതിരുന്നത്.

അതേസമയം, പ്രദര്‍ശനാനുമതി നിഷേധിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി സി വിഷ്ണുനാഥ് രംഗത്ത് വന്നു. രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കേണ്ട ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്. അനുമതി നിഷേധിക്കുന്നത് ചലച്ചിത്രമേളകളുടെ ക്യൂറേറ്റോറിയല്‍ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നടപടിയാണെന്നും പി സി വിഷ്ണുനാഥ് വിമര്‍ശിച്ചു. പ്രേക്ഷകര്‍ക്ക് സിനിമ കാണാനും അതിനെ സ്വതന്ത്രമായി വിലയിരുത്താനും വിമര്‍ശിക്കാനുമുള്ള അവസരം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

Content Highlights: The Centre has denied screening permission for 31 films at IDSFFK, including one Malayalam film, prompting Minister P C Vishnunadh to call for a review of the decision

dot image
To advertise here,contact us
dot image