തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് തെരഞ്ഞെടുപ്പ്;SFIനോമിനേഷനുകളിൽ ക്രമക്കേടെന്ന് KSU, രജിസ്ട്രാറെ ഉപരോധിച്ചു

പൊലീസും കെഎസ്‌യു പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് തെരഞ്ഞെടുപ്പ്;SFIനോമിനേഷനുകളിൽ ക്രമക്കേടെന്ന് KSU, രജിസ്ട്രാറെ ഉപരോധിച്ചു
dot image

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ തെരഞ്ഞെടുപ്പ് തര്‍ക്കത്തിനിടെ പൊലീസും കെഎസ്‌യു പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. എസ്എഫ്‌ഐ നല്‍കിയ നോമിനേഷനുകളില്‍ വ്യാപക ക്രമക്കേടുകളുണ്ടെന്നാരോപിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി രജിസ്ട്രാറെ ഉപരോധിച്ചു.

നോമിനേഷന്‍ തള്ളാതെ എസ്എഫ്‌ഐക്ക് അനുകൂലമായി സര്‍വ്വകലാശാല നിലപാട് സ്വീകരിക്കുന്നുവെന്നാണ് പരാതി.
കെഎസ്‌യു പ്രതിഷേധത്തെത്തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജിലെയും കാഞ്ഞിരംകുളം ഗവ. കെഎന്‍എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെയും നാളെ നടത്താനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

Content Highlights:thiruvananthapuram university college election dispute police ksu workers clash

dot image
To advertise here,contact us
dot image