കാട്ടാനക്കലിയില്‍ വീണ്ടും മരണം; റോഡിലൂടെ നടന്ന് പോവുകയായിരുന്ന അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

മധ്യപ്രദേശ് സ്വദേശിയാണ് മരിച്ചത്

കാട്ടാനക്കലിയില്‍ വീണ്ടും മരണം; റോഡിലൂടെ നടന്ന് പോവുകയായിരുന്ന അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
dot image

ശാന്തന്‍പാറ: സംസ്ഥാനത്ത് കാട്ടാനക്കലിയില്‍ വീണ്ടും മരണം. ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം പേത്തോട്ടിയിലാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന അതിഥി തൊഴിലാളിക്കാണ് ജീവന്‍ നഷ്ടമായത്.

ജോലിക്ക് ശേഷം താമസിക്കുന്ന സ്ഥലത്തേക്ക് നടന്നു പോകവെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവ സ്ഥലത്തുവെച്ച് തന്നെ ഇയാള്‍ മരിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശിയാണ് മരിച്ചത്.

Content Highlights: Another person has died in a wild elephant attack in Kerala, highlighting the continuing human-wildlife conflict in the state.

dot image
To advertise here,contact us
dot image