

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. തന്റെ സുഹൃത്ത് നരേന്ദ്ര മോദിക്ക് ജന്മദിനാശംസകളെന്ന് അവര്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.
അദ്ദേഹത്തിന് ആരോഗ്യം, ഊര്‍ജ്ജം, വിജയം എന്നിവ നേരുന്നു. ഇറ്റലിയും ഇന്ത്യയും അവരുടെ ആഴത്തിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്നും ഇരുരാജ്യങ്ങളുടെയും സഹകരണത്തിന്‌റെയും സമൃദ്ധിയുടെയും ഭാവി കെട്ടിപ്പടുക്കുമെന്നും മെലോണി കുറിച്ചു.

ഇറ്റാലിയന്‍ സന്ദര്‍ശനത്തിനിടെ മോദി, മെലോണിക്ക് മെലഡി മിഠായി സമ്മാനമായി നല്‍കിയത് വൈറലായിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദം ഓണ്‍ലൈനായി കണ്ടത്. പിന്നാലെ ജി 7 ഉച്ചക്കോടിയ്ക്കിടെ മോദിയും മെലോണിയും തമ്മിലുണ്ടായ സൗഹൃദ സംഭാഷണവും വൈറലായിരുന്നു.
ഹോട്ട് മൈക്കില്‍ റെക്കോര്‍ഡായ സംഭാഷണമാണ് പുറത്തുവന്നത്. മോദിയോട് 'നമ്മളാണ് ഇന്‍സ്റ്റഗ്രാമിലെ ഏറ്റവും പ്രശസ്തരായ കപ്പിള്‍', എന്ന് മെലോണി പറയുന്നതായാണ് കേള്‍ക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: narendra modi birthday wishes italian pm giorgia meloni