

ആലപ്പുഴ: കെഎസ്‌യുവിന്റെ പരാതിയില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ കോളേജില്‍ നിന്ന് പുറത്താക്കി കേരള സര്‍വകലാശാല. കായംകുളം എംഎസ്എം കോളജിലെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അല്‍ അമീനെയാണ് പുറത്താക്കിയത്. എംകോം വിദ്യാര്‍ത്ഥിയായ അല്‍ അമീന്‍ സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്നു എന്നായിരുന്നു പരാതി.
അല്‍ അമീന്‍ നിയമ ലംഘനം നടത്തിയെന്നാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍. നിര്‍ദേശം അടിയന്തരമായി നടപ്പാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ പ്രിന്‍സിപ്പലിനോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു.
പതിനെട്ടാം തീയതിയാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സര്‍വകലാശാല നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.
Content Highlights: Kerala University has expelled an SFI chairperson candidate from the college following a complaint filed by the KSU.