ഏഷ്യന്‍ ക്രിക്കറ്റില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തുന്നു -സഞ്ജയ് മഞ്ജരേക്കര്‍

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏഷ്യന്‍ ക്രിക്കറ്റില്‍ ഇന്ത്യ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ചു കഴിഞ്ഞെന്നും സഞ്ജയ് മഞ്ജരേക്കറുടെ വിലയിരുത്തല്‍

ഏഷ്യന്‍ ക്രിക്കറ്റില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തുന്നു -സഞ്ജയ് മഞ്ജരേക്കര്‍
dot image

2026 ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി, ഏഷ്യന്‍ ക്രിക്കറ്റ് വേദികളില്‍ ഇന്ത്യന്‍ ടീം സ്വന്തം നിലവാരം ഉയര്‍ത്തി 'ബെഞ്ച്മാര്‍ക്ക്' സ്ഥാപിച്ചിട്ടുണ്ടെന്നും സ്വര്‍ണമെഡല്‍ നിലനിര്‍ത്താനുള്ള മികച്ച ശേഷി നിലവിലെ സ്‌ക്വാഡിനുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന വനിതാ ടീമും ശ്രേയസ് അയ്യര്‍ നയിക്കുന്ന പുരുഷ ടീമും ചരിത്രപരമായ ഇരട്ട സ്വര്‍ണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. സെപ്റ്റംബര്‍ 18 മുതലാണ് വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്.

'കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏഷ്യന്‍ ക്രിക്കറ്റില്‍ ഇന്ത്യ മികച്ചൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ചിട്ടുണ്ട്. ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും ഈ സ്‌ക്വാഡിനുണ്ട്. പരിചയസമ്പന്നരായ മുതിര്‍ന്ന താരങ്ങളും ഭയമില്ലാതെ കളിക്കുന്ന യുവ പ്രതിഭകളും ചേരുമ്പോള്‍ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ നിലനിര്‍ത്താന്‍ ടീമിന് കഴിയും. ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് വ്യത്യസ്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വന്‍കരയിലെ ഇന്ത്യയുടെ ആധിപത്യം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം ഈ സംഘം എങ്ങനെ ഏറ്റെടുക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ്' -സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

ശ്രേയസ് അയ്യര്‍ നയിക്കുന്ന പുരുഷ ടീമില്‍ ജസ്പ്രീത് ബുംറ, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി തുടങ്ങിയ പ്രമുഖ താരങ്ങളും ഉള്‍പ്പെടുന്നുണ്ട്. മുന്‍ ഇന്ത്യന്‍ വനിതാ താരങ്ങളായ മിതാലി രാജും അഞ്ജും ചോപ്രയും ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. ഏഷ്യന്‍ സാഹചര്യങ്ങളില്‍ ജയം തുടരാന്‍ സ്ഥിരതയും വഴക്കവും അത്യാവശ്യമാണെന്നും, തങ്ങളുടെ കഴിവ് തെളിയിക്കാന്‍ ഏഷ്യന്‍ ഗെയിംസ് മികച്ചൊരു അവസരമാണെന്നും മിതാലി രാജ് അഭിപ്രായപ്പെട്ടു. പ്രതിഭകളുടെ ആഴം പ്രദര്‍ശിപ്പിക്കാനും വന്‍കരയിലെ ആധിപത്യം വീണ്ടും ഉറപ്പിക്കാനും ഈ ടൂര്‍ണമെന്റിലൂടെ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് അഞ്ജും ചോപ്രയും കൂട്ടിച്ചേര്‍ത്തു.

content highlights: "India Completely Dominates Asian Cricket": Sanjay Manjrekar

dot image
To advertise here,contact us
dot image