'റിപ്പോര്‍ട്ടര്‍ ടി വിയിലെ പൊലീസ് അതിക്രമം, മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം', കോം ഇന്ത്യ

മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള അനാവശ്യ ഇടപെടലിനെ കോം ഇന്ത്യ ശക്തമായി എതിര്‍ക്കുമെന്നും അറിയിച്ചു

'റിപ്പോര്‍ട്ടര്‍ ടി വിയിലെ പൊലീസ് അതിക്രമം, മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം', കോം ഇന്ത്യ
dot image

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌കില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ. റിപ്പോര്‍ട്ടര്‍ മാനേജ്മെന്റുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ വാര്‍ത്താ ശേഖരണത്തിന്റെയും സംപ്രേഷണത്തിന്റെയും ഭാഗമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതും ന്യൂസ് ഡെസ്‌കിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതും മാധ്യമസ്ഥാപനത്തിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ബാധിക്കുന്ന നടപടിയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ വ്യക്തമാക്കി.

Also Read:

മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ തൊഴില്‍ നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യവും മാധ്യമസ്ഥാപനങ്ങള്‍ക്ക് വാര്‍ത്തകള്‍ ശേഖരിക്കാനും പ്രസിദ്ധീകരിക്കാനും സംപ്രേഷണം ചെയ്യാനുമുള്ള അവകാശവും ജനാധിപത്യ സംവിധാനത്തില്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കോം ഇന്ത്യ ചൂണ്ടിക്കാട്ടി. നിയമപരമായ അന്വേഷണം ആവശ്യമായ സാഹചര്യമുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങളും മാധ്യമസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യവും സംരക്ഷിച്ചുകൊണ്ടായിരിക്കണം അന്വേഷണ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും കോം ഇന്ത്യ വ്യക്തമാക്കി.

ന്യൂസ് ഡെസ്‌കില്‍ പൊലീസ് നേരിട്ട് ഇടപെടുകയും വാര്‍ത്താ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം മാധ്യമലോകത്ത് ആശങ്കയുണ്ടാക്കുന്നതാണ്. സംഭവത്തില്‍ പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള അനാവശ്യ ഇടപെടലിനെ കോം ഇന്ത്യ ശക്തമായി എതിര്‍ക്കുമെന്നും കോം ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: COM India has protested the police action at the Reporter TV headquarters news desk, raising concerns over the incident involving media operations

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us