യുഡിഎഫ് സർക്കാർ വരാൻ 'യാസീൻ' ഓതിയവർ പൂക്കി സർക്കാർ പോകാൻ 'ഖത്തം' ഓതിത്തുടങ്ങി; പരിഹസിച്ച് കെ ടി ജലീൽ

ദിവസവും രാത്രി നാല് കട്ടുണ്ടെന്നും ഇന്ദിരാ കട്ട്, പൂക്കി കട്ട്, രാഹുല്‍ കട്ട്, പാണക്കാട് കട്ട് എന്നിവയാണതെന്നും അദ്ദേഹം പരിഹസിച്ചു

യുഡിഎഫ് സർക്കാർ വരാൻ 'യാസീൻ' ഓതിയവർ പൂക്കി സർക്കാർ പോകാൻ 'ഖത്തം' ഓതിത്തുടങ്ങി; പരിഹസിച്ച് കെ ടി ജലീൽ
dot image

കൊച്ചി: സംസ്ഥാനത്തെ പവര്‍കട്ടില്‍ സര്‍ക്കാരിനെ ട്രോളി സിപിഐഎം നേതാവ് കെ ടി ജലീല്‍. മാറ്റത്തിന് വോട്ട് ചെയ്തവരെ, ഇത്രവേഗം മാറ്റം അനുഭവിപ്പിക്കാന്‍ 'പൂക്കി' സര്‍ക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ദിവസവും രാത്രി നാല് കട്ടുണ്ടെന്നും ഇന്ദിരാ കട്ട്, പൂക്കി കട്ട്, രാഹുല്‍ കട്ട്, പാണക്കാട് കട്ട് എന്നിവയാണതെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫ് സര്‍ക്കാര്‍ വരാന്‍ 'യാസീന്‍' ഓതിയവര്‍, പൂക്കി സര്‍ക്കാര്‍ പോകാന്‍ 'ഖത്തം' ഓതിത്തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മാറ്റത്തിന് വോട്ട് ചെയ്തവരെ, ഇത്രവേഗം മാറ്റം അനുഭവിപ്പിക്കാന്‍ ''പൂക്കി' സര്‍ക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ല. 10 കൊല്ലം കേള്‍ക്കാത്തതും കാണാത്തതും കേരളം കണ്ടുതുടങ്ങി.
പവര്‍ക്കട്ട് ഇതാ വന്നെത്തി!

ദിവസവും രാത്രി നാല് കട്ട്!
ഒന്നാമത്തെ കട്ട് : ഇന്ദിരാ കട്ട്
രണ്ടാമത്തെ കട്ട് : പൂക്കി കട്ട്
മൂന്നാമത്തെ കട്ട് : രാഹുല്‍ കട്ട്
നാലാമത്തെ കട്ട് : പാണക്കാട് കട്ട്
യുഡിഎഫ് സര്‍ക്കാര്‍ വരാന്‍ 'യാസീന്‍' ഓതിയവര്‍, പൂക്കി സര്‍ക്കാര്‍ പോകാന്‍ 'ഖത്തം' ഓതിത്തുടങ്ങി. കണ്ടാല്‍ അറിയാത്തവര്‍ കൊണ്ടാല്‍ അറിയുമെന്ന് കാരണവന്‍മാര്‍ പറയുന്നത് വെറുതെയല്ല.

അതേസമയം, പവർകട്ടിൽ വലയുകയാണ് ജനം. രാത്രി പലതവണ വൈദ്യുതി മുടങ്ങുമ്പോൾ രോഗികളും കുട്ടികളും ഉൾപ്പെടെ
ദുരിതത്തിലാണ്. സർക്കാരിനെതിരെ വലിയ പ്രതിഷേധമാണ് പലഭാഗങ്ങളിൽ നിന്നായി ഉയരുന്നത്.

സംസ്ഥാന സർക്കാരിന്റെ അപ്രഖ്യാപിത പവർകട്ടിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ ആനമങ്ങാട് മേഖല കമ്മിറ്റി രംഗത്തെത്തി. വള്ളുവനാട്ടിലെ പ്രാചീന അനുഷ്ഠാന കലയായ തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. രാത്രി 11 മണിക്ക് ശേഷം വള്ളുവനാട്ടിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ അരങ്ങേറുന്ന ഈ കലാരൂപം വൈദ്യുതി നിയന്ത്രണം മൂലം രാത്രി എട്ട് മണിക്ക് തന്നെ നഗരത്തിൽ അവതരിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. നാട് പിന്നോട്ടുപോകുന്ന സാഹചര്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അവർ പറഞ്ഞു. പെരിന്തൽമണ്ണ ബ്ലോക്ക് സെക്രട്ടറി ഇ ഷിജിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മേഖല ഭാരവാഹികളായ ഹരികൃഷ്ണൻ, മുസ്തഫ, ആദർശ്, ശരണ്യ എന്നിവർ പങ്കെടുത്തു.

Content Highlights: kt jaleel trolls kerala government over power cut crisis

dot image
To advertise here,contact us
dot image