ഉറച്ച ബോധ്യമുള്ള കമ്മ്യൂണിസ്റ്റ്, എന്റെ ഉറച്ച ബോധ്യവും ശരിയുമായിരുന്നു ഉപ്പ; പിതാവിന്റെ വിയോഗത്തിൽ എം ഷാജർ

തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ നഷ്ടം ഉപ്പയുടെ വിയോഗമാണെന്ന് ഷാജര്‍

ഉറച്ച ബോധ്യമുള്ള കമ്മ്യൂണിസ്റ്റ്, എന്റെ ഉറച്ച ബോധ്യവും ശരിയുമായിരുന്നു ഉപ്പ; പിതാവിന്റെ വിയോഗത്തിൽ എം ഷാജർ
dot image

കൊച്ചി: പിതാവിന്റെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍. തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ നഷ്ടം ഉപ്പയുടെ വിയോഗമാണെന്ന് ഷാജര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഉറച്ച ബോധ്യമുള്ള കമ്മ്യൂണിസ്റ്റായിരുന്നു പിതാവെന്നും ഷാജര്‍ കൂട്ടിച്ചേര്‍ത്തു.

ചെറുപ്പത്തില്‍ ബാലസംഘം, എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഒരു വാക്ക് പോലും മോശമായി പറയാതെ പ്രവാസിയായിരുന്ന ഉപ്പ കൂടെ നിന്നിരുന്നു. ശ്രദ്ധിക്കണം എന്ന് മാത്രം എന്നും മുടങ്ങാതെ പറയും. ദേശാഭിമാനിയുടെ ഉള്‍പ്പേജില്‍ ഏതേലും കോളത്തില്‍ എന്റെ പേര് ഉണ്ടെങ്കില്‍ രാത്രിയിലെ ഫോണ്‍ കോളില്‍ ഉപ്പ തന്നെ അറിയിക്കാറുണ്ട്. അത്രമാത്രം പത്ര വാര്‍ത്ത അരിച്ചു പെറുക്കുന്ന ഉപ്പ തന്റെ പേരില്‍ എന്ത് നല്ലതല്ലാത്ത വാര്‍ത്തകള്‍ വന്നാലും ഒരു തവണ പോലും ചോദിച്ചിട്ടില്ലെന്നും ഷാജര്‍ കുറിച്ചു.

തന്റെ ഉറച്ച ബോധ്യവും ശരിയുമായിരുന്നു ഉപ്പ, അതൊരു വിശ്വാസമായിരുന്നു. 2023 ഡിസംബര്‍ 10 ന് ആയിരുന്നു ഉപ്പക്ക് ഹൃദയാഘാതം സംഭവിച്ചത്. ആന്‍ജിയോ പ്ലാസ്റ്റിക്ക് ശേഷം പഴയ നിലയിലേക്ക് ആരോഗ്യം എത്തിയില്ല. 2024 സെപ്റ്റംബര്‍ ഒമ്പതിന് ഉപ്പക്ക് കാന്‍സര്‍ സ്ഥിരീകരിച്ച ദിവസത്തെ മാനസികാവസ്ഥ ഇപ്പോഴും ഓര്‍ക്കുന്നു. രണ്ടര വര്‍ഷത്തോളമുള്ള രോഗങ്ങളോടുള്ള പോരാട്ടമാണ് സെപ്റ്റംബര്‍ ഏഴിന് അവസാനിച്ചതെന്നും എം ഷാജര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഷാജറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഉപ്പ വിട പറഞ്ഞു, എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ നഷ്ടം ഉപ്പയുടെ വിയോഗമാണ്. എല്ലാവരോടും സ്നേഹം മാത്രം സമ്മാനിച്ച നല്ല മനുഷ്യൻ, ഉറച്ച ബോധ്യമുള്ള കമ്മ്യൂണിസ്റ്റ്. ചെറുപ്പത്തിൽ ബാലസംഘം,എസ്എഫ്ഐ പ്രവർത്തകൻ ആണെന്ന് അറിഞ്ഞപ്പോൾ ഒരു വാക്ക് പോലും മോശമായി പറയാതെ പ്രവാസിയായിരുന്ന ഉപ്പ കൂടെ നിന്നിരുന്നു.

‘ശ്രദ്ധിക്കണം’ എന്ന് മാത്രം എന്നും മുടങ്ങാതെ പറയും. ദേശാഭിമാനിയുടെ ഉൾപ്പേജിൽ ഏതേലും കോളത്തിൽ എന്റെ പേര് ഉണ്ടെങ്കിൽ രാത്രിയിലെ ഫോൺ കോളിൽ ഉപ്പ എന്നെ അറിയിക്കാറുണ്ട്. അത്ര മാത്രം പത്ര വാർത്ത അരിച്ചു പെറുക്കുന്ന ഉപ്പ എന്റെ പേരിൽ എന്ത് നല്ലതല്ലാത്ത വാർത്തകൾ വന്നാലും ഒരു തവണ പോലും ചോദിച്ചിട്ടില്ല. എന്റെ ഉറച്ച ബോധ്യവും ശരിയുമായിരുന്നു ഉപ്പ,അതൊരു വിശ്വാസമായിരുന്നു.

2023 ഡിസംബർ 10 ന് ആയിരുന്നു ഉപ്പാക്ക് ഹൃദയാഘാതം സംഭവിച്ചത്.ആൻജിയോ പ്ലാസ്റ്റിക് ശേഷം പഴയ നിലയിലേക്ക് ആരോഗ്യം എത്തിയില്ല. 2024 സെപ്റ്റംബർ 9 ന് ഉപ്പാക്ക് കാൻസർ സ്ഥിതീകരിച്ച ദിവസത്തെ മാനസീകാവസ്ഥ ഇപ്പോഴും ഓർക്കുന്നു.

രണ്ടര വർഷത്തോളമുള്ള രോഗങ്ങളോടുള്ള പോരാട്ടമാണ് സെപ്റ്റംബർ 7 ന് അവസാനിച്ചത്. ഉപ്പാന്റെ മരണ വിവരമറിഞ്ഞ് എന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ ഫോണിലൂടെയും,നേരിട്ടും പങ്കുചേർന്ന പ്രിയപ്പെട്ടവരോട് എന്റെയും കുടുംബങ്ങളുടെയും നന്ദി അറിയിക്കുന്നു.

Content Highlights: M Shajar Shares Emotional Note Following Father’s Passing

dot image
To advertise here,contact us
dot image