രാജി വാര്‍ത്ത വ്യാജം, കാലാവധി കഴിയുന്നത് വരെ തുടരും; കെ ജയകുമാര്‍ റിപ്പോര്‍ട്ടറിനോട്

വാര്‍ത്തകളിലെ ഒടിവുകളിലും ചതവുകളിലും പെടാന്‍ ഇല്ലെന്നും ജയകുമാര്‍ വ്യക്തമാക്കി

രാജി വാര്‍ത്ത വ്യാജം, കാലാവധി കഴിയുന്നത് വരെ തുടരും; കെ ജയകുമാര്‍ റിപ്പോര്‍ട്ടറിനോട്
dot image

പത്തനംതിട്ട: തന്‍ രാജി വെക്കുന്നുവെന്ന വാര്‍ത്ത തീര്‍ത്തും വ്യാജമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ റിപ്പോര്‍ട്ടറിനോട്. കാലാവധി പൂര്‍ത്തിയാകും വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ രാജി വെറും വാര്‍ത്ത മാത്രമാണെന്നും 2027 നവംബര്‍ വരെയുള്ള കാലാവധി പൂര്‍ത്തിയാക്കുമെന്നുമായിരുന്നു പ്രതികരണം. മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വളരെ സജീവമായി നില്‍ക്കുന്ന സമയമാണിത്. വാര്‍ത്തകളിലെ ഒടിവുകളിലും ചതവുകളിലും പെടാന്‍ ഇല്ലെന്നും ജയകുമാര്‍ വ്യക്തമാക്കി.

ശബരിമലയിലെ ഓണസദ്യ വിവാദത്തില്‍ പ്രതികരിച്ച അദ്ദേഹം അത് കഴിഞ്ഞ കഥ ആണെന്നാണ് പറഞ്ഞത്. സര്‍ക്കാരിനെ അറിയിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി അറിയിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ ഗവണ്‍മെന്റ് ബോര്‍ഡിനോട് പറയുന്നു. ചിലത് അനുസരിക്കുന്നു. മന്ത്രിയും ബോര്‍ഡുമായി ശീതയുദ്ധമില്ലെന്നും ജയകുമാര്‍ വ്യക്തമാക്കി. ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഉടനെ ഒരു വലിയ രാജിയിലേക്ക് നയിക്കത്തക്ക കാര്യങ്ങളില്ല. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ഭംഗിയായി നടക്കും എന്നും അദ്ദേഹം വിശദീകരിച്ചു.

ദേവസ്വം ബോര്‍ഡ് അറിയാതെ മന്ത്രിയുടെ ഗാര്‍ഡ് നിയമനം നടന്ന സംഭവത്തില്‍ ചെറിയ കാര്യങ്ങള്‍ പര്‍വ്വതീകരിക്കാന്‍ ഇല്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണം. അത്തരം വാര്‍ത്തകളെ സാമാന്യവല്‍ക്കരിക്കുന്നതിനോട് യോജിപ്പില്ല. ഗാര്‍ഡിനെ നിയമിച്ചോ എന്നത് അറിവില്ല. കമ്മീഷണര്‍ വഴി നിയമനം നടത്തിയിട്ടുണ്ടാകാമെന്നും സ്വാഭാവികമായും നടക്കുന്ന കാര്യങ്ങളാണ് അതൊക്കെയെന്നും ജയകുമാര്‍ പറഞ്ഞു. അതില്‍ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലെ തിരുവോണസദ്യയ്ക്ക് സര്‍വീസ് സംഘടനകളോ മറ്റ് സംഘടനകളോ പണപ്പിരിവ് നടത്തേണ്ടതില്ലെന്നും ദേവസ്വം ബോര്‍ഡ് നേരിട്ട് സദ്യ നടത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ചില ഭക്തര്‍ക്ക് സദ്യ കിട്ടിയില്ലെന്നായിരുന്നു പരാതി. ഇതിൽ മറുപടിയുമായി ദേസ്വം മന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ 3000 ഭക്തർക്ക് സദ്യ നൽകിയെന്നാണ് കെ ജയകുമാർ പ്രതികരിച്ചത്. പിന്നാലെയാണ് മന്ത്രിയും ബോര്‍ഡുമായി ശീതയുദ്ധത്തിലാണെന്നും കെ ജയകുമാര്‍ രാജി വെച്ചൊഴിയുന്നെന്നും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Travancore Devaswom Board President K Jayakumar has dismissed reports of his resignation as completely false. He said he will continue in office until his term ends in November 2027, particularly as preparations for the Mandala-Makaravilakku pilgrimage are underway. Jayakumar also said he does not want to be drawn into misleading reports.

dot image
To advertise here,contact us
dot image