പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; 'കേരളത്തിലെ എംപിമാരുടെ യോഗം വിളിച്ചുചേർക്കണം', കത്തെഴുതി ജോൺ ബ്രിട്ടാസ് എംപി

കേരളത്തിന്റെ റെയില്‍വേ താല്‍പര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നാണ് ആവശ്യം

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; 'കേരളത്തിലെ എംപിമാരുടെ യോഗം വിളിച്ചുചേർക്കണം', കത്തെഴുതി ജോൺ ബ്രിട്ടാസ് എംപി
dot image

ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി ജോണ്‍ ബ്രിട്ടാസ് എം പി. കേരളത്തിന്റെ റെയില്‍വേ താല്‍പര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നാണ് ആവശ്യം.

'കേരളത്തിലെ എല്ലാ പാര്‍ലമെന്റ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി പാലക്കാട് റെയില്‍വേ ഡിവിഷനുമായി ബന്ധപ്പെട്ടും കേരളത്തിന്റെ മൊത്തത്തിലുള്ള റെയില്‍വേ വികസനവുമായി ബന്ധപ്പെട്ടും അതീവ പ്രാധാന്യമുള്ള ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൂടിക്കാഴ്ച അനുവദിക്കണമെന്ന അഭ്യര്‍ഥനയോടെയാണ് കത്ത് എഴുതുന്നതെന്ന് ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.

പാലക്കാട് ഡിവിഷനുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍, കണക്റ്റിവിറ്റി, വികസനം എന്നിവയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതിനാല്‍ ഈ വിഷയങ്ങള്‍ക്ക് അടിയന്തര ശ്രദ്ധ അനിവാര്യമാണെന്നും മന്ത്രി അശ്വിനി വൈഷ്ണവിനോട് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. എത്രയും വേഗം കേരളത്തില്‍ നിന്നുള്ള എല്ലാ പാര്‍ലമെന്റ് അംഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു യോഗം വിളിച്ചുചേര്‍ക്കണമെന്നാണ് ജോണ്‍ ബ്രിട്ടാസ് എംപിയുടെ അഭ്യര്‍ത്ഥന.

Also Read:

പാലക്കാട് റെയ്ല്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട തീരുമാനം പുറത്ത് വന്നതിന് പിന്നാലെ വലിയ ആശങ്കയാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. മംഗലാപുരം പാലക്കാട് ഡിവിഷനില്‍ നിന്ന് വേര്‍പ്പെടുത്തുന്നതോട് കൂടി വരുമാനം കുറയും. ഏകദേശം 60 ശതമാനത്തിന്റെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മംഗലാപുരം പരിധിയില്‍ നിന്ന് മാറ്റുന്നതോടെ പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകള്‍ കിട്ടാനുള്ള സാധ്യത കുറയും.

വരുമാനം നോക്കി മാത്രമാണ് പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നത്. വരുമാനം കുറയുന്നതോടെ ബജറ്റില്‍ വിഹിതം കുറയുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കിലോമീറ്റര്‍, ട്രാക്ക് , പ്രധാന സ്റ്റേഷനുകള്‍ , വരുമാനം എന്നിവ മാനദണ്ഡമാക്കിയാണ് ബജറ്റ് വിഹിതം അനുവദിക്കുന്നത്. അടിയന്തരഘട്ടങ്ങളിലെ യാത്രയ്ക്ക് അനുവദിക്കുന്ന എമര്‍ജന്‍സി ക്വാട്ട സംവിധാനവും പേരിനുമാത്രമാവും. മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന വണ്ടികള്‍ക്ക് എമര്‍ജന്‍സി ക്വാട്ടയില്‍ ടിക്കറ്റ് ലഭിക്കാന്‍ മൈസൂരു ഡിവിഷന്‍ ആസ്ഥാനവുമായി ബന്ധപ്പെടേണ്ടിവരും.

Content Highlights: John Brittas MP has written to the Railway Minister seeking a meeting of Kerala MPs to discuss the proposed changes to Palakkad Railway Division

dot image
To advertise here,contact us
dot image