'കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരായ പിണറായിയുടെ പ്രസ്താവന ഞാൻ തപ്പിയിട്ട് കാണുന്നില്ല'

ഞാന്‍ കാണാത്തതാണോ അതോ കടുവയ്ക്ക് പനി പിടിച്ചതാണോയെന്നും പരിഹാസം

'കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരായ പിണറായിയുടെ പ്രസ്താവന ഞാൻ തപ്പിയിട്ട് കാണുന്നില്ല'
dot image

കൊച്ചി: സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മൗനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ കാന്തപുരത്തിന്റെ പ്രസ്താവനയിക്കെതിരെ നടത്തിയ പ്രസ്താവന താന്‍ തപ്പിയിട്ട് കാണുന്നില്ലെന്നും മെറ്റ എഐയോട് ചോദിച്ചിട്ട് കിട്ടിയില്ലെന്നും രാജു പി നായര്‍ പറഞ്ഞു.

'പണ്ട് ചിലര്‍ ബോഡി വേസ്റ്റ് കൊണ്ട് നടക്കുന്നു എന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ നടത്തിയ പ്രസ്താവന ഞാന്‍ തപ്പിയിട്ട് കാണുന്നില്ല. മെറ്റ എ.ഐ. യോട് ചോദിച്ചിട്ടും കിട്ടിയില്ല. ഞാന്‍ കാണാത്തതാണോ അതോ കടുവയ്ക്ക് പനി പിടിച്ചതാണോ? (പ്രസ്താവന ഈ പോസ്റ്റിന്റെ സമയത്തിന് മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കില്‍ പോസ്റ്റ് പിന്‍വലിക്കുന്നതാണ്)', എന്നായിരുന്നു രാജു പി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്.

അതിനിടെ കാന്തപുരത്തിനെതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ രൂക്ഷ വിമര്‍ശനത്തില്‍ സമസ്ത കാന്തപുരം നേതാക്കള്‍ ഇന്നലെ ക്ലിഫ്ഹൗസില്‍ എത്തി അതൃപ്തി അറിയിച്ചിരുന്നു. മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും തിരുത്തണമെന്നുമായിരുന്നു ആവശ്യം. കാന്തപുരം വിഭാഗവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനിടെയുണ്ടായ വിള്ളലില്‍ മുസ്ലിംലീഗിന് അകത്തും കടുത്ത പ്രതിഷേധമുണ്ട്.

Content Highlights: Congress leader Raju P Nair criticised Pinarayi Vijayan’s silence over remarks made by Samastha AP faction leader Kanthapuram A P Aboobacker Musliyar concerning women

dot image
To advertise here,contact us
dot image