

കൊച്ചി: കേരളത്തിലെ നദികളുടെ ആഴം കൂട്ടണണെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍. കേരളത്തില്‍ വെള്ളപ്പൊക്കം പതിവാകുന്നെന്നും അത് നഗരങ്ങളില്‍ പോലും ബാധിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില നദികളില്‍ കൃത്യമായി മണല്‍ നീക്കം നടക്കാത്തതാണ് ഇതിന്കാരണമെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഇതിന് കോടതികളാണ് തടസമെങ്കില്‍ കോടതികളെ കാര്യം ബോധ്യപ്പെടുത്തണമെന്ന് പറഞ്ഞ അദ്ദേഹം നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്‍മിാരാകരുതെന്നും വ്യക്തമാക്കി. എല്ലാത്തിലെയും നമ്മള്‍ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നദികളിലെ ജലസംഭരണ ശേഷി കുറയുന്നതാണ് ഇതിന് കാരണം. നദികളിലെ ആഴം കൂട്ടിയില്ലെങ്കില്‍ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും. നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്മാര്‍ ആകാന്‍ പാടില്ല. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പുവരുത്തണം. നദികളുടെ ആഴം കൂട്ടേണ്ട എന്ന് വാദിക്കുന്നവരോട് വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും എന്ന് ചോദിക്കണം. നമ്മുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തെ മഴയാണ് ഇപ്പോള്‍ പെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിദ്വിന സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതിക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. നാവികസേനയുടെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി കൊച്ചിയില്‍ എത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഉപരാഷ്ട്രപതി ആലപ്പുഴയിലേക്ക് പോയി. തിരുവനന്തപുരത്തും കൊച്ചിയിലും ലക്ഷദ്വീപിലും അടക്കമുള്ള പരിപാടികളില്‍ ഉപരാഷ്ട്രപതി പങ്കെടുക്കും.
Content Highlights: Vice President C P Radhakrishnan has called for increasing the depth of Kerala’s rivers, saying recurring floods are affecting both rural and urban areas. He attributed the situation partly to inadequate removal of sand from riverbeds and said environmental concerns should be balanced with flood management needs. Radhakrishnan also urged that the issue should not be unnecessarily politicised.