കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

എറണാകുളം സ്വദേശിയാണ് കുത്തിയത്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു
dot image

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി. തര്‍ക്കത്തിനിടെ കോട്ടയം സ്വദേശി മനുവിന് കുത്തേറ്റു. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശി അപ്പു എന്നയാളാണ് കുത്തിയത്.

ഇതിനിടെ കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ ഉദ്യോഗസ്ഥന് തടവുകാരന്റെ മര്‍ദനത്തില്‍ പരിക്കേറ്റു. പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സുഹൈല്‍ എന്നയാളാണ് ആക്രമണം നടത്തിയത്. അസി. പ്രിസണ്‍ ഓഫീസര്‍ ചില്‍നേഷ് ചന്ദ്രനാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. അസി. സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Content Highlights: A clash occurred between KAPA prisoners at Kannur Central Jail, during which one inmate was reportedly injured.

dot image
To advertise here,contact us
dot image