

തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം എംസി റോഡില്‍ വട്ടപ്പാറയിലാണ് സംഭവം. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ പെട്രോള്‍ ടാങ്കര്‍ ലോറി കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.
ഇരുപതോളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റതെന്ന് വിവരമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Content Highlights: A tanker lorry crashed into a KSRTC bus while attempting to overtake, leaving several people injured. Authorities are investigating the accident.