

മോഹൻലാൽ ആരാധകരുടെ പ്രമുഖ ജീവകാരുണ്യ-സാമൂഹിക സേവന കൂട്ടായ്മയായ ലാൽ കെയേഴ്‌സ് ബഹ്റൈൻ ചാപ്റ്ററിന്റെ 2026–2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം അദ്‌ലിയയിലെ ഓറ ആർട്സ് സെന്ററിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് ഭാരവാഹികളുടെ പ്രഖ്യാപനമുണ്ടായത്.
പുതിയ ഭാരവാഹികളായി ഷൈജു കാമ്പ്രതിനെ പ്രസിഡന്റായും അരുൺ ജി. നെയ്യാറിനെ സെക്രട്ടറിയായും അരുൺ തൈക്കാട്ടിലിനെ ട്രഷററായും തിരഞ്ഞെടുത്തു. കിരീടം ഉണ്ണിയാണ് വൈസ് പ്രസിഡന്റ്. ഗോപേഷ് കുമാറിനെ ജോയിന്റ് സെക്രട്ടറിയായും യോഗം തിരഞ്ഞെടുത്തു.
കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോർഡിനേറ്റർമാരായി ജഗത് കൃഷ്ണകുമാർ, ഫൈസൽ എഫ്. എം. എന്നിവർ പ്രവർത്തിക്കും. കൂടാതെ വിപിൻ രവീന്ദ്രൻ, അഖിൽ കെ. എം., വൈശാഖ്, പ്രജിൽ, നന്ദൻ, ജെയ്സൺ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തീരുമാനിച്ചു. വരും വർഷങ്ങളിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
Content Highlights: Lal Cares Bahrain has elected a new leadership team with the aim of becoming more active in charitable and humanitarian initiatives and expanding its community service activities.