സ്വാതന്ത്ര്യദിനത്തില്‍ എല്‍ബ്രൂസ് കീഴടക്കി മലയാളികളായ അഞ്ചംഗ സംഘം; അപൂർവ നേട്ടം കൈവരിച്ച് 74കാരനായ ടി ജെ മാർസ്

മൗണ്ട് എല്‍ബ്രൂസ് കീഴടക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരനായി 74കാരനായ പര്‍വതാരോഹകന്‍ ടി ജെ മാര്‍സ് മാറി

സ്വാതന്ത്ര്യദിനത്തില്‍ എല്‍ബ്രൂസ് കീഴടക്കി മലയാളികളായ അഞ്ചംഗ സംഘം; അപൂർവ നേട്ടം കൈവരിച്ച് 74കാരനായ ടി ജെ മാർസ്
dot image

കൊച്ചി: യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എല്‍ബ്രൂസിനെ കീഴടക്കി കേരളത്തില്‍ നിന്നുമുള്ള അഞ്ചംഗ സംഘം. 2026 ഓഗസ്റ്റ് 15നാണ് 5,642 മീറ്റര്‍ ഉയരം വരുന്ന യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എല്‍ബ്രൂസ് സംഘം കീഴടക്കിയത്. പര്‍വതാരോഹകരായ വയനാട് സ്വദേശികളായ എസ് ശേഷാദ്രി (35), ടി ജെ മാര്‍സ് (74), എം പി മുരളീധരന്‍ (66), കോഴിക്കോട് സ്വദേശി ജി ജെ അഗിന സൂര്യ, മലപ്പുറം സ്വദേശി പി അതിഫ് എന്നിവരാണ് അഞ്ചംഗ സംഘത്തിലുണ്ടായിരുന്നത്. സംഘത്തിലെ ഏക വനിതാ അംഗമാണ് അഗിന സൂര്യ.

വ്യത്യസ്ത പ്രായത്തിലുള്ളവര്‍ക്ക് കൃത്യമായ പരിശീലനം, മികച്ച തയ്യാറെടുപ്പ്, ശരിയായ മാര്‍ഗനിര്‍ദേശം, കൂട്ടായപ്രവര്‍ത്തനം എന്നിവയിലൂടെ ഉയര്‍ന്ന പര്‍വതങ്ങളിലേക്കുള്ള യാത്ര സാധ്യമാകുമെന്ന സന്ദേശം കൂടിയാണ് ഈ ദൗത്യം നല്‍കുന്നതെന്ന് പര്‍വതാരോഹകനും പര്യവേഷണ സംഘത്തലവനുമായ എസ് ശേഷാദ്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനെ അതിജീവിച്ചാണ് സംഘം ഈ നേട്ടം കൈവരിച്ചത്. കൂടാതെ മൗണ്ട് എല്‍ബ്രൂസ് കീഴടക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരനായി 74കാരനായ പര്‍വതാരോഹകന്‍ മാര്‍സ് ടിജെ മാറി. ഇതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്ത്യന്‍ റെക്കോര്‍ഡ് 59 വയസ്സുകാരന്റെ പേരിലുള്ളതായിരുന്നു. 66 വയസ്സുള്ള പര്‍വതാരോഹകന്‍ എം പി മുരളീധരനും സംഘത്തിലുണ്ടായിരുന്നു. മാര്‍സെയും മുരളീധരനും നേരത്തെ ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ മൗണ്ട് കിളിമഞ്ചാരോ കീഴടക്കിയിട്ടുണ്ട്.

വ്യത്യസ്ത പ്രായത്തിലുള്ളവര്‍ക്ക് കൃത്യമായ പരിശീലനം, മികച്ച തയ്യാറെടുപ്പ്, ശരിയായ മാര്‍ഗനിര്‍ദേശം, സംഘപ്രവര്‍ത്തനം എന്നിവയിലൂടെ ഉയര്‍ന്ന പര്‍വതങ്ങളിലേക്കുള്ള യാത്ര സാധ്യമാകുമെന്ന സന്ദേശം കൂടിയാണ് ഈ ദൗത്യം നല്‍കുന്നതെന്ന് പര്‍വതാരോഹകനും പര്യവേഷണ സംഘത്തലവനുമായ എസ് ശേഷാദ്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രാദേശിക ഗൈഡിനൊപ്പം കാലാവസ്ഥയും മലനിരകളിലെ സാഹചര്യങ്ങളും നിരന്തരം വിലയിരുത്തിയാണ് സംഘം മുന്നേറിയത്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശിയതും സംഘത്തിന് വെല്ലുവിളിയായിരുന്നു. റഷ്യയിലെ കോകസസ് പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്ന മൗണ്ട് എല്‍ബ്രൂസിന് സമുദ്രനിരപ്പില്‍ നിന്ന് 5,642 മീറ്റര്‍ ഉയരമുണ്ട്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായി പൊതുവെ കണക്കാക്കപ്പെടുന്ന എല്‍ബ്രൂസ് സെവന്‍ സമ്മിറ്റ്‌സിലെ പ്രധാന കൊടുമുടികളിലൊന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പര്‍വതാരോഹകരെയും സ്‌കീ മൗണ്ടനീയര്‍മാരെയും ആകര്‍ഷിക്കുന്ന പ്രധാന പര്‍വതകേന്ദ്രം കൂടിയാണിത്. ഉയര്‍ന്ന ഭൂപ്രദേശം, കടുത്ത തണുപ്പ്, അതിവേഗം മാറുന്ന കാലാവസ്ഥ, ശക്തമായ കാറ്റ് എന്നിവയാണ് എല്‍ബ്രൂസ് പര്‍വതാരോഹണത്തിലെ പ്രധാന വെല്ലുവിളികള്‍.

Content Highlights: Five Member Team from Kerala Conquers Mount Elbrus, Europes Highest Peak

dot image
To advertise here,contact us
dot image