ദീർഘ വ്യവസായ ഇടനാഴി; മലയാളികൾക്ക് മന്ത്രിയുടെ ഓണസമ്മാനം; റിപ്പോർട്ടറിലൂടെ പ്രഖ്യാപിച്ച് പി കെ കുഞ്ഞാലിക്കുട്ടി

ദുബായ്- അബുദാബി റോഡിന് സമാനമായി വിമാനത്താവളങ്ങളും തുറമുഖങ്ങളും ബന്ധിപ്പിച്ചുകൊണ്ട് ദീര്‍ഘ വ്യവസായ ഇടനാഴി നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു

ദീർഘ വ്യവസായ ഇടനാഴി; മലയാളികൾക്ക് മന്ത്രിയുടെ ഓണസമ്മാനം; റിപ്പോർട്ടറിലൂടെ പ്രഖ്യാപിച്ച് പി കെ കുഞ്ഞാലിക്കുട്ടി
dot image

തിരുവനന്തപുരം: തിരുവോണ ദിവസം മലയാളികള്‍ക്ക് ഓണ സമ്മാനവുമായി വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ ദീര്‍ഘ വ്യവസായ ഇടനാഴി കൊണ്ടുവരുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. റിപ്പോര്‍ട്ടറിലൂടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. ചൈനയ്ക്ക് സമാനമായി കേരളത്തില്‍ കുടില്‍ വ്യവസായത്തിലൂടെ നിര്‍മിക്കുന്ന വസ്തുക്കള്‍ ലോകത്തിന് മുന്നിലേക്ക് എത്തിക്കാനുള്ള അവസരമുണ്ടാക്കും. കേരളത്തില്‍ പുതിയ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി വ്യവസായ മേഖലകള്‍ നിര്‍മിക്കും. അന്താരാഷ്ട്ര സര്‍വകലാശാലകള്‍ ഉള്‍പ്പെടെ സാങ്കേതിക വിദ്യയും വ്യവസായങ്ങളും വരണം. കൂട്ടത്തില്‍ നമ്മുടെ കൈത്തറിയും കരകൗശല വസ്തുക്കളുമുള്‍പ്പെടെയുള്ളവയ്ക്കും സ്ഥാനമുണ്ടാകണം എന്നും മന്ത്രി പറഞ്ഞു.

ദുബായ്- അബുദാബി റോഡിന് സമാനമായി വിമാനത്താവളങ്ങളും തുറമുഖങ്ങളും ബന്ധിപ്പിച്ചുകൊണ്ട് ദീര്‍ഘ വ്യവസായ ഇടനാഴി നിര്‍മിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാലക്കാട് കൊച്ചി ഇടനാഴിയും കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് വ്യവസായ മേഖലയും നിര്‍മിച്ചിട്ടുണ്ട്. അതിന് സമാനമായി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക വ്യവസായ മേഖലകളുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എയര്‍പോര്‍ട്ട്, സീപോര്‍ട്ട് കേന്ദ്രീകരിച്ചായിരിക്കും വ്യവസായ മേഖലകള്‍ ഉണ്ടാക്കുക. നമ്മുടെ തനതായ ഉല്‍പ്പന്നങ്ങള്‍ ലോക വിപണിയിൽ എത്തിക്കും. വിഴിഞ്ഞം ഉള്‍പ്പെടെ ഇതിന് സഹായിക്കും. ഇന്‍ഡസ്ട്രില്‍ പാര്‍ക്ക്, ഹോട്ടല്‍, റിസോര്‍ട്ട് അടക്കം സാധാരണക്കാരിലേക്ക് വരുമാനം എത്തിക്കാന്‍ വേണ്ട മെഗാ ഇന്‍ഡസ്ട്രീസ് സോണ്‍ കേരളത്തില്‍ ഉണ്ടാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ജനപ്രതിനിധി മാവേലിയുടെ ബെഞ്ച് മാര്‍ക്ക് ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കണം എന്നും ഓണാശംസകര്‍ നേര്‍ന്നുകൊണ്ട് മന്ത്രി പറഞ്ഞു.

Content Highlights: P K Kunhalikutty says a long industrial corridor will be brought to Kerala as part of efforts to boost industrial development and investment in the state

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us