'സഖാവ് ഉമര്‍ ഫൈസി'യും കെ എസ് ഹംസയുമുള്ള വഖഫ് ബോര്‍ഡ് സര്‍ക്കാരിന് പ്രശ്‌നം; ഉമര്‍ ഫൈസി മുക്കം

ഉമര്‍ ഫൈസിയും ഹംസയും ഉള്ള ബോര്‍ഡ് പുനഃസഘടപ്പിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഈ നിലപാട് എടുത്തതെന്നും വിമർശനം

'സഖാവ് ഉമര്‍ ഫൈസി'യും കെ എസ് ഹംസയുമുള്ള വഖഫ് ബോര്‍ഡ് സര്‍ക്കാരിന് പ്രശ്‌നം; ഉമര്‍ ഫൈസി മുക്കം
dot image

മലപ്പുറം: വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. വഖഫ് ബോര്‍ഡില്‍ നിന്നും കെ എസ് ഹംസയെയും തന്നെയും പുറത്താക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ആര്‍എസ്എസിന് ഒപ്പം നിന്ന് തരംതാഴേണ്ട അവസ്ഥ ഉണ്ടായി. കെഎസ് ഹംസ ചെയര്‍മാനായ ബോര്‍ഡ് ഈ സര്‍ക്കാരിന് പറ്റില്ലെന്നും ഉമര്‍ ഫൈസി മുക്കം വിമര്‍ശിച്ചു.

'കെ എസ് ഹംസ കഴിഞ്ഞാല്‍ പിന്നെ ബോര്‍ഡിലുള്ളത് സഖാവ് ഉമര്‍ഫൈസിയാണ്. സഖാവെന്നത് താന്‍ പറയുന്നതല്ല. അവര്‍ പറയുന്നതാണ്' എന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. പ്രസംഗത്തിനിടെ ഉമര്‍ ഫൈസി സ്വയം സഖാവ് എന്നും വിശേഷിപ്പിച്ചു. വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും എന്ന പ്രമേയത്തിലെ സിപിഐഎം സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉമര്‍ ഫൈസി മുക്കം. മലപ്പുറം ജില്ലാ കമ്മിറ്റിയാണ് സംഘാടകര്‍.

'വഖഫ് വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് ബോധ്യപ്പെടുത്താനാണ് ഈ പരിപാടി. വഖഫ് അന്യായമായി പലരും കയ്യേറുന്നു. വഖഫ് സ്വത്ത് സംരക്ഷിക്കലാണ് വഖഫ് ബോര്‍ഡിന്റെ പ്രധാന ഉത്തരവാദിത്തം' എന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. വേദിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഉമര്‍ ഫൈസി മുക്കം പുകഴ്ത്തി. വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്ലിങ്ങളെ വെക്കണമെന്ന നിയമത്തില്‍, അത് ചെയ്യില്ലെന്ന് പിണറായി വിജയന്‍ ശക്തമായ നിലപാട് എടുത്തു. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഷോണ്‍ ജോര്‍ജിനെ സപ്പോര്‍ട്ട് ചെയ്താണ് വാദിച്ചത്. വേണമെങ്കില്‍ രണ്ട് ആര്‍എസ്എസുകാരെ തന്നെ നിയമിക്കാമെന്ന നിലപാട് ആണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ലീഗ് ഭരിക്കുന്ന വകുപ്പ് ആണെന്നും ഉമര്‍ ഫൈസി മുക്കം കടന്നാക്രമിച്ചു. ഉമര്‍ ഫൈസിയും ഹംസയും ഉള്ള ബോര്‍ഡ് പുനഃസഘടപ്പിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഈ നിലപാട് എടുത്തത്. മതപരമായ നിലപാട് തകര്‍ന്നാലും കുഴപ്പം ഇല്ല, ഉമര്‍ ഫൈസിയും ഹംസയും മാറിയാല്‍ മതി എന്നായിരുന്നു സര്‍ക്കാര്‍ നിലപാട് എന്നും ഉമര്‍ഫൈസി മുക്കം പറഞ്ഞു.

വഖഫ് ഭേദഗതി നിയമത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ആണ് സെമിനാര്‍ വിശകലനം ചെയ്യുന്നത്. ജസ്റ്റിസ് വി കെ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, മുന്‍ മന്ത്രിമാരായ വി അബ്ദുറഹിമാന്‍, കെ ടി ജലീല്‍ എന്നിവരും സംസാരിക്കും. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാൡലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

Content Highlights: Samastha secretary Umar Faizi Mookkam has strongly criticised the government over its handling of the Waqf issue, drawing political attention in Kerala.

dot image
To advertise here,contact us
dot image