ഇ ഡി ആക്രമണ കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ചത് CIയുടെ അറിവോടെയെന്ന് റിപ്പോർട്ട്

സംഭവത്തിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ DGP തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി

ഇ ഡി ആക്രമണ കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ചത് CIയുടെ അറിവോടെയെന്ന് റിപ്പോർട്ട്
dot image

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഇ ഡി കേസ് പ്രതികള്‍ ഓണമാഘോഷിച്ചത് പൊലീസിന്റെ അറിവോടെയെന്ന് റിപ്പോര്‍ട്ട്. സ്റ്റേഷന്‍ ചുമതല വഹിക്കുന്ന സി ഐ ആര്‍ പ്രശാന്തിന്റെ അറിവോടെയാണ് പ്രതികള്‍ ഓണാഘോഷത്തില്‍ പങ്കെടുത്തതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പൊലീസിലെ ഇടത് സംഘടന നേതാവാണ് ആര്‍ പ്രശാന്ത് എന്നാണ് വിവരം. പൊലീസുകാര്‍ക്കുള്ള വസ്ത്രങ്ങള്‍ വാങ്ങിയപ്പോള്‍ ഇ ഡി കേസ് പ്രതി ഐ പി ബിനുവിനും വാങ്ങിയെന്നും സൂചനയുണ്ട്. വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ DGP തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

Also Read:

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ ഓണഘോഷത്തിന്റെ ഭാഗമായി കെട്ടിയ ഊഞ്ഞാലില്‍ ആടി റീല്‍സ് ചിത്രീകരിച്ചത് വിവാദമായിരുന്നു. സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയ പ്രതികള്‍ പൊലീസുകാര്‍ ധരിച്ച അതേ നിറമുള്ള ഷര്‍ട്ട് ധരിച്ചാണ് റീല്‍സ് ചിത്രീകരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഊഞ്ഞാലിലാണ് ഇവര്‍ ആടിയത്. പ്രതികള്‍ സ്റ്റേഷനില്‍ ഊഞ്ഞാലാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

Content Highlights: A report claims that the accused in the ED attack case celebrated Onam at Museum Police Station with the knowledge of the station's Circle Inspector.

dot image
To advertise here,contact us
dot image