വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രിയുടെ മറുപടിയില്‍ ദുരൂഹത, അതൃപ്തി അറിയിച്ചതിന് രേഖകള്‍ ഇല്ല

അദാനി കമ്പനിയെ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചതില്‍ രേഖകള്‍ ഇല്ല

വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രിയുടെ മറുപടിയില്‍ ദുരൂഹത, അതൃപ്തി അറിയിച്ചതിന് രേഖകള്‍ ഇല്ല
dot image

തിരുവന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി സര്‍ക്കാര്‍ അറിയാതെ എംഎസ്‌സി കമ്പനിക്ക് വില്‍ക്കാന്‍ അദാനി ഗ്രൂപ്പ് നീക്കം നടത്തിയതില്‍ ദുരൂഹത ഏറുന്നു. അദാനി കമ്പനിയെ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചതില്‍ രേഖകള്‍ ഇല്ല.

ഓഹരികൈമാറ്റ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അതൃപ്തി അറിയിച്ചിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജൂലൈ രണ്ടിന് അദാനി കമ്പനിയെ അതൃപ്തി അറിയിച്ചു എന്ന് പറഞ്ഞ് കൊണ്ടുള്ള വാര്‍ത്താക്കുറിപ്പും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ ജൂലായ് മൂന്നിന് അതൃപ്തി അറിയിച്ചുകൊണ്ടുള്ള കത്തിന്റെ പകര്‍പ്പിനായി റിപ്പോര്‍ട്ടര്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും ഇങ്ങനെ ഒരു കത്തില്ലെന്നായിരുന്നു മറുപടി.

അതൃപ്തി അറിയിച്ചത് രേഖാമൂലം അല്ലെന്നാണ് വിവരാവകാശ മറുപടി സംബന്ധിച്ച റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. ക്ഷമ ചോദിച്ച് അദാനി കമ്പനി കത്തയച്ചതിന്റെ രേഖയുണ്ട് എന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് വാര്‍ത്താ മാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തുന്നതിന് മുമ്പായി സംസ്ഥാന സര്‍ക്കാരിന്റെയോ തുറമുഖ വകുപ്പിന്റെയോ മുന്‍കൂര്‍ അനുമതി തേടികൊണ്ട് അദാനി ഗ്രൂപ്പ് കത്തോ അപേക്ഷയോ നല്‍കിയിട്ടുണ്ടായിരുന്നോ എന്നായിരുന്നു റിപ്പോര്‍ട്ടര്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. എന്നാല്‍ ഓഹരികൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് വാര്‍ത്താ മാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തുന്നതിന് മുമ്പായി സര്‍ക്കാരിന്റെയോ തുറമുഖ വകുപ്പിന്റെയോ മുന്‍കൂര്‍ അനുമതി തേടികൊണ്ടുള്ള അപേക്ഷയൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നായിരുന്നു മറുപടി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഓഹരികള്‍ കൈമാറാന്‍ അദാനി ഗ്രൂപ്പിന് നിയമപരമായി അവകാശമുണ്ടോ കരാറിലെ ഏത് വകുപ്പ് പ്രകാരമാണ് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയിട്ടുള്ളത് എന്ന ചോദ്യത്തിന് കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഓഹരികള്‍ കൈമാറുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും വിവരാവകാശത്തില്‍ മറുപടി നല്‍കി.

തുറമുഖ വകുപ്പ് അണ്ടര്‍ സെക്രട്ടറി ബിജി ജോസഫ് നേരിട്ട് വിവരാവകാശ അപേക്ഷകനെ ഫോണിലും ബന്ധപ്പെട്ടിരുന്നു. പണം അടച്ചാല്‍ രേഖകള്‍ നല്‍കാം എന്ന് പറഞ്ഞതിനുശേഷം വിവരാവകാശം നല്‍കാന്‍ അസൗകര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. അതേസമയം മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. വിവരാവകാശരേഖ പുറത്തുവന്നതാണെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

Content Highlights: Questions have been raised over the Chief Minister's response on the Vizhinjam share transfer, with no records reportedly available to substantiate claims that displeasure was expressed.

dot image
To advertise here,contact us
dot image