

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ കടത്തിയ നാലംഗ സംഘമാണ് പിടിയിലായത്. അമ്മയും മകനും മകന്റെ പെണ്‍സുഹൃത്തും അടക്കമാണ് പിടിയിലായത്. ഇഞ്ചക്കല്‍ സ്വദേശി കിരണ്‍, അക്ഷയ്, കിരണിന്റെ അമ്മ ബീന, പെണ്‍സുഹൃത്ത് സന്ധ്യ എന്നിവരാണ് പിടിയിലായിരിക്കുന്നത്.
125 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. നെയ്യാറ്റിന്‍കര ആറാലമൂട് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌കോഡ് ആണ് പരിശോധന നടത്തിയത്. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായായിരുന്നു പരിശോധന. ബെംഗളൂരുവില്‍ നിന്ന് ലഹരി കടത്തുന്നതിനിടെയാണ് പ്രതികള്‍ കുടുങ്ങിയത്.
Content Highlights: Operation Toofan, Four people, including a mother and son, have been arrested in Thiruvananthapuram