ബിജെപി പൂഞ്ഞാറിൽ നാലരക്കോടിയിൽ അധികം ചെലവഴിച്ചെന്ന PC ജോർജിന്റെ വെളിപ്പെടുത്തൽ; എൽഡിഎഫ് പരാതി നല്‍കും

'പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണ് പി സി ജോര്‍ജ് തിരുത്തി പറഞ്ഞത്. ആരെ വേണമെങ്കിലും ആക്ഷേപിക്കുകയെന്ന നിലയാണ് പി സി ജോര്‍ജിന്'

ബിജെപി പൂഞ്ഞാറിൽ നാലരക്കോടിയിൽ അധികം ചെലവഴിച്ചെന്ന PC ജോർജിന്റെ വെളിപ്പെടുത്തൽ; എൽഡിഎഫ് പരാതി നല്‍കും
dot image

കോട്ടയം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി നാലരക്കോടിയില്‍ അധികം രൂപ ചെലവഴിച്ചെന്ന പി സി ജോര്‍ജിന്റെ വെളിപ്പെടുത്തതില്‍ പരാതി നല്‍കുമെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കും. പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണ് പി സി ജോര്‍ജ് തിരുത്തി പറഞ്ഞത്. ആരെ വേണമെങ്കിലും ആക്ഷേപിക്കുകയെന്ന നിലയാണ് പി സി ജോര്‍ജിന്. രാഷ്ട്രപിതാവിനെ അടക്കം അവഹേളിച്ച വ്യക്തിയാണ്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവന സ്ഥിരമാണെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.

'തെരഞ്ഞെടുപ്പ് അഴിമതിയാണ് നടന്നത്. സമഗ്രമായ അന്വേഷണം വേണം. എനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തി. അതിനെതിരെയും നിയമനടപടിയുമായി മുന്നോട്ടുപോകും. വിഷലിപ്തമായ പ്രചാരങ്ങള്‍ക്കെതിരെ പരാതി നല്‍കുമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ അപ്പന്‍ ആരാണെന്ന് അദ്ദേഹത്തിന് തന്നെ നിശ്ചയമില്ലാത്ത സ്ഥിതിയാണെന്നാണ് തോന്നുന്നത്. പ്ലാത്തോട്ടത്തില്‍ ചാക്കോ ആണെന്നാണ് രേഖകളിലുള്ളത്. മോദിയാണ് അപ്പന്‍ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. ബിഷപ്പ് ഫ്രാങ്കോയെ കാണാന്‍ നേരത്തെ ജയിലില്‍ പോയതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ അപ്പനെ കാണാന്‍ പോയതെന്നായിരുന്നു പി സി ജോര്‍ജിന്റെ മറുപടിയെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പരിഹസിച്ചു.

താന്‍ കേരള കോണ്‍ഗ്രസ് ജോസഫില്‍ മത്സരിച്ചു വിജയിച്ച് കേരള കോണ്‍ഗ്രസ് എമ്മിലേക്ക് ചാടിയെന്ന് പി സി ജോര്‍ജ് പറഞ്ഞു. താന്‍ മത്സരിച്ചതും വിജയിച്ചതും കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമായാണ്. തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആക്കിയതും പി സി ജോര്‍ജ് അല്ല. അന്ന് പി സി ജോര്‍ജ് യുഡിഎഫിന്റെ ഭാഗമേ അല്ല. പ്രായമാകുമ്പോള്‍ സാമാന്യബോധവും യുക്തിയും നഷ്ടപ്പെടുന്നതുപോലുള്ള രോഗം അദ്ദേഹത്തിന് ഉണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. സ്വന്തം അപ്പന്‍ ആരാണെന്ന് ജോര്‍ജ് തീരുമാനിക്കട്ടെയെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.

Content Highlights: Former Poonjar MLA Sebastian Kulathunkal said he will file a complaint over P C George's claim that BJP spent more than Rs 4.5 crore in the constituency during the recent Assembly election.

dot image
To advertise here,contact us
dot image