

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 59 472 ലക്ഷം പേര്‍ക്കാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കുക. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശ പ്രവര്‍ത്തകര്‍ക്ക് 1450 രൂപ ബോണസ്. ആരോഗ്യ കിരണം പദ്ധതിയിലെ സാധ്യത തീര്‍ക്കാന്‍ 200 കോടി രൂപ. സപ്ലൈകോയ്ക്ക് 53 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ നല്‍കും എന്നീ പ്രഖ്യാപനങ്ങളുമുണ്ടായി.
ഓണകിറ്റ് വിതരണത്തില്‍ പോരായമകളില്ലെന്നും സൗജന്യ കിറ്റ് വിതരണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 75875 കാര്‍ഡ് ഉടമകള്‍ ഇതിനോടകം ഓണക്കിറ്റ് കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ നിര്‍മാണത്തിന് രാമന്തുരുത്തില്‍ സ്ഥലം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. 5000 കോടി രൂപയുടെ നിക്ഷേപം ഇവിടെ ഉണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതില്‍ നിന്ന് 1.70 കോടി രൂപ വാര്‍ഷിക ഫീസ് ആണ് പ്രതീക്ഷിക്കുന്നത്.
ഡിജിപിയെ ഗവര്‍ണര്‍ വിളിപ്പിച്ച നടപടിയില്‍ പ്രതികരിച്ച ആദ്ദേഹം ഇത്തരം നടപടികള്‍ക്ക് എതിരാണെന്ന് സര്‍ക്കാര്‍ എന്നാണ് പറഞ്ഞത്. ഡിജിപിയെ വിളിപ്പിച്ചതില്‍ ലോക്ഭവനെ അതൃപ്തി അറിയിക്കുമെന്നും മുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കയറ്റുമതി ഇറക്കുമതി ഉദ്ഘാടനം അഭിമാന പദ്ധതിയാണെന്ന് പറഞ്ഞ അദ്ദേഹം റോഡ് റെയില്‍ പാതകള്‍ അവിടേക്ക് നിര്‍മിക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വിമര്‍ശിച്ചു. അത് ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്നും വിശദീകരിച്ചു.
സ്ഥലം മാറ്റത്തില്‍ ആരും ജീവന്‍ ഒടുക്കിയത് താന്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു വിവാദങ്ങളോടുള്ള അദ്ദേഹത്തിന്റെ മറുപടി. ക്രൂരമായ സ്ഥലം മാറ്റം കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. റിപ്പോര്‍ട്ടറിന്റെ വാര്‍ത്തകള്‍ നീക്കം ചെയ്തതില്‍ മുന്‍ വാദം ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഒരു പോസ്റ്റും നീക്കം ചെയ്യാന്‍ സര്‍ക്കാരോ പൊലീസോ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചാനലുകള്‍ പരാതി കൊടുത്താല്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. വന്ദേമാതര വിവാദത്തില്‍ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങുന്ന സര്‍ക്കാര്‍ അല്ല ഇതെന്നായിരുന്നു മറുപടി.
Content Highlights: The Chief Minister announced that social security pension distribution will begin tomorrow, benefiting 59.472 lakh people. The government also announced a ₹1,450 bonus for ASHA workers, ₹200 crore for the Health Kiran scheme, ₹53 crore in advance for Supplyco and ₹1,200 for MGNREGS workers.