ഡൽഹി പ്രതിഷേധ സമരത്തിന് കേരളത്തിൽ നിന്ന് CPI ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി; അഡ്വാന്‍സ് തുക തിരികെ നൽകി

10 ലക്ഷം രൂപയാണ് തിരികെ നല്‍കിയത്

ഡൽഹി പ്രതിഷേധ സമരത്തിന് കേരളത്തിൽ നിന്ന് CPI ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി; അഡ്വാന്‍സ് തുക തിരികെ നൽകി
dot image

തിരുവനന്തപുരം: സിപിഐ ഡല്‍ഹി സമരത്തിന് ബുക്ക് ചെയ്ത സ്‌പെഷ്യല്‍ ട്രെയിൻ റദ്ദാക്കി. ട്രെയിന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന്
സിപിഐ നല്‍കിയ അഡ്വാന്‍സ് തുകയായ 10 ലക്ഷം രൂപ റെയിൽവെ തിരികെ നല്‍കി. ഇന്ത്യൻ റെയിൽവെയുടെതാണ് നടപടി.

ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാനാണ് സിപിഐ ട്രെയിന്‍ ബുക്ക് ചെയ്തത്. 18 കോച്ചുള്ള ട്രെയിന്‍ മൊത്തമായി വാടകയ്‌ക്കെടുത്ത് ഡല്‍ഹിക്ക് പോകാനാണ് സിപിഐ റെയിവെയില്‍ അഡ്വാന്‍സ് നല്‍കി ട്രെയിന്‍ ബുക്ക് ചെയ്തത്.

സെപ്റ്റംബര്‍ 1നാണ് സിപിഐയുടെ ദേശീയതല പ്രതിഷേധ പരിപാടി ഡല്‍ഹിയില്‍ നടക്കുന്നത്. കേരളത്തില്‍ നിന്ന് 1500 പേര്‍ ഇതില്‍ പങ്കെടുക്കും. ഇത്രയും പേര്‍ ഒരുമിച്ചു പോകാന്‍ വേണ്ടിയാണ് വാടകയ്ക്ക് ട്രെയിന്‍ ബുക്ക് ചെയ്തത്. ഓഗസ്റ്റ് 29ന് കൊച്ചു വേളിയില്‍നിന്നു പുറപ്പെടുന്ന ഈ പ്രത്യേക ട്രെയിന്‍ 31ന് ഡല്‍ഹിയിലെത്തും. തിരിച്ച് സെപ്റ്റംബര്‍ 2ന് പുറപ്പെട്ട് 4ന് തിരുവനന്തപുരത്ത് എത്തും. ഇതാണ് ഇപ്പോള്‍ റദ്ദാക്കിയത്.

Content Highlights:

dot image
To advertise here,contact us
dot image