

കൊച്ചി: എത്ര സമര്‍ത്ഥമായാണ് ആഎസ്എസ് അജണ്ട സംസ്ഥാന സര്‍ക്കാര്‍ നാപ്പിലാക്കുന്നതെന്ന് കുറ്റപ്പെടുത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്. വന്ദേമാതര വിവാദത്തില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ മറുപടിക്ക് പിന്നാലെയായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പറയുന്നത് ആര്‍എസ്എസ് അജണ്ടയാണെന്നും കേന്ദ്ര നിയമമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വന്ദേമാതരം മുഴുവന്‍ പാടണമെന്ന് കേന്ദ്ര നിയമമില്ല. അനാദരവ് പാടില്ല എന്നേ നിയമം പറയുന്നുളളൂ. ദേശീയഗാനത്തോടും ദേശീയ പതാകയോടുമൊപ്പം വന്ദേ മാതരം കൂടി ഉള്‍പ്പെടുത്തി എന്നേ ഉള്ളൂ. ഭരണഘടന്ന 51എ അത് കൃത്യമായി പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍എസ്എസ് സര്‍സംഘ്ചാലക് പോലും പറയാത്ത കാര്യമാണ് മുഖ്യമന്ത്രി പറയുന്നതെന്ന് രൂക്ഷമായി വിമര്‍ശിച്ച പി രാജീവ്, മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്യാതെ ചീഫ്‌സെക്രട്ടറി നേരിട്ട് കത്ത് അയക്കുമോ എന്നും ചോദിച്ചു. ഗാന്ധിയെ കൊന്നത് ഗോഡ്‌സെ അല്ല എന്ന് കേന്ദ്രസര്‍ക്കാര്‍ പഠിപ്പിക്കാന്‍ പറഞ്ഞാല്‍ സംസ്ഥാന സര്‍ക്കാര്‍ പഠിപ്പിക്കുമോ എന്നും സിപിഐഎം നേതാവിന്റെ ചോദ്യമുണ്ട്.
പിഎംഎവൈ ലോഗോ വെക്കുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍, പൂര്‍ണമായും ആര്‍എസ്എസിന് കീഴ്‌പ്പെടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. എന്ത് ലാഘവത്തോടെയാണ് തങ്ങള്‍ അത് നയപ്പിലാക്കുമെന്ന് പറയുന്നത്. എംഒയു ഒപ്പുവെച്ചാല്‍ പ്രധാനമന്തിയുടെ ചിത്രം ഇല്ലെങ്കിലും ലോഗോ വീടുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടി വരുമെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശം.
റിപ്പോര്‍ട്ടര്‍ ടിവി അടക്കമുള്ള ചാനലുകളുടെ സമൂഹമാധ്യമ കാര്‍ഡുകള്‍ മെറ്റ നീക്കം ചെയ്ത വിഷയത്തില്‍ പ്രതികരിച്ച അദ്ദേഹം മെറ്റയ്ക്ക് നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരാണോ മോദിയാണോ നല്‍കിയത് എന്നേ അറിയാനുള്ളൂ എന്ന് പരിഹസിച്ചു. ചട്ടപ്രകാരം ജോയിന്റ് സെക്രട്ടറി ലെവലിലുള്ള കേന്ദ്ര ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ ഡയറക്ഡര്‍ ജെനറല്‍ ഓഫ് പൊലീസോ കത്ത് നല്‍കാതെ ഇത് നീക്കം ചെയ്യാന്‍ കഴിയില്ല എന്നത് അതിന് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശം ഇല്ലാതെ മെറ്റ വാര്‍ത്ത നീക്കം ചെയ്യില്ല. ലഹരിക്കടത്ത് കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ ഉള്ള ശ്രമമാണോ എന്ന് സംശയിക്കണമെന്ന് പറഞ്ഞ ആദ്ദേഹം, നവകേരള സദസ്സില്‍ ഊര്‍ജ്ജത്തോടെ പ്രതികരിക്കാന്‍ ലഹരി കേസ് പ്രതികളെ പറഞ്ഞുവിട്ടോ എന്ന് പരിശോധിക്കണമെന്നും പരിഹസിച്ചു.
Content Highlights: CPI(M) central committee member P Rajeev criticised the state government following the Chief Minister’s response to the Vande Mataram controversy. Rajeev alleged that the government was implementing an RSS agenda and argued that the issue raised by the Chief Minister was related to an RSS agenda rather than a central law.