'VD സതീശനെ അനുകരിച്ച് കള്ളം പറയരുത്, OJ ജനീഷ് മാപ്പ് പറയണം'; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കേസില്‍ AA റഹീം

മന്ത്രിയുടെ പ്രതികരണം ദൗര്‍ഭാഗ്യകരമാണെന്ന് എ എ റഹീം

'VD സതീശനെ അനുകരിച്ച് കള്ളം പറയരുത്, OJ ജനീഷ് മാപ്പ് പറയണം'; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കേസില്‍ AA റഹീം
dot image

ന്യൂഡല്‍ഹി: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഡിഎംഎ കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ ജെ ജനീഷിനെതിരെ എ എ റഹീം എംപി. മന്ത്രിയുടെ പ്രതികരണം ദൗര്‍ഭാഗ്യകരമാണെന്ന് എ എ റഹീം പറഞ്ഞു. പദവിക്ക് യോജിക്കാത്ത പ്രതികരണമാണെന്നും എംപി പറഞ്ഞു.

കേസില്‍ പ്രതിയായ മുഹമ്മദ് ഹുസൈന്‍ യൂത്ത് കോണ്‍ഗ്രസ് അല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഇയാളെ കേസില്‍ അറസ്റ്റ് ചെയ്ത അന്ന് തന്നെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന എറണാകുളം ജില്ലാ അധ്യക്ഷന്റെ പ്രതികരണവും പുറത്ത് വന്നിരുന്നു. ഇതിലായിരുന്നു എ എ റഹീമിന്റെ പ്രതികരണം.

'ഒ ജെ ജനീഷ് മാപ്പ് പറയണം. വി ഡി സതീശനെ അനുകരിച്ച് കള്ളം പറയരുത്. സതീശന്‍ ഉത്തരവാദിത്വം ഏല്‍പ്പിച്ച ആളെയാണ് പിടികൂടിയത്. മുഖ്യമന്ത്രി ഇതില്‍ മറുപടി നല്‍കുന്നില്ല. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുഖ്യമന്ത്രി ഒഴിഞ്ഞു മാറുന്നു. വി ഡി സതീശന്‍ ചുമതല കൊടുത്ത ആളെ രമേശ് ചെന്നിത്തലയുടെ പൊലീസ് പിടികൂടി', റഹീം പറഞ്ഞു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ബിജെപി എംപി സുഷ്മിത ദേവിന്റെ 'ലുങ്കി വാല' പരാമര്‍ശത്തിലും അദ്ദേഹം പ്രതികരിച്ചു.


ഇന്ത്യ എന്ന ഏകത്വത്തെ ഇല്ലാതാക്കുന്ന പരാമര്‍ശമാണ് സുഷ്മിത ദേവ് നടത്തിയത്. തെക്കേ ഇന്ത്യയോടുള്ള ബിജെപി മനോഭാവം വ്യക്തമാകുന്ന പ്രയോഗമാണെന്നും മനസ്സിലുള്ളത് പുറത്ത് വന്നെന്നും റഹീം കൂട്ടിച്ചേര്‍ത്തു. 'വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. പ്രിവിലേജ് നോട്ടീസില്‍ എന്ത് നടപടി എടുക്കും എന്ന് നോക്കും. നിര്‍മ്മല സീതാരാമന്‍ പറഞ്ഞത് രാഷ്ട്രീയ വിമര്‍ശനമാണ്. അതിനെ രാഷ്ട്രീയമായി നേരിടും', എ എ റഹീം പറഞ്ഞു.

Content Highlights: MP A A Rahim has criticised Minister and Youth Congress state president O J Janish over the arrest of Youth Congress workers in Kasaragod.

dot image
To advertise here,contact us
dot image