'സർക്കാരിന് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചകളുണ്ടായി'; മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് പിണറായി

കുടുംബത്തിന്റെ തുടര്‍ സംരക്ഷണം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

'സർക്കാരിന് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചകളുണ്ടായി'; മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് പിണറായി
dot image

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട് സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എല്ലാ വിവരങ്ങളും കുടുംബം പങ്കുവെച്ചെന്നും കുടുംബത്തിന്റെ തുടര്‍ സംരക്ഷണം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ സര്‍ക്കാരിന് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചകളുണ്ടായെന്ന് പിണറായി വിജയന്‍ പറഞ്ഞു. വീഴ്ചകള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആദ്യഘട്ടത്തില്‍ ചെയ്യേണ്ട പല കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തില്ലെന്നും നാട്ടില്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെ ഇടപെടണമെന്ന് ഉദ്യോഗസ്ഥര്‍ക്കറിയില്ലെന്നും വിമര്‍ശനമുണ്ടായി.

ഗൗതമിന്റെ സഹോദരന് KMMLല്‍ ജോലി നല്‍കണം. കുടുബത്തിന് സാമ്പത്തിക സഹായം സര്‍ക്കാര്‍ ഉറപ്പാക്കണം. ഗൗതമിന്റെ കുടുംബത്തിന് ഭവനം നല്‍കണം എന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ പ്രതിപക്ഷ നേതാവ് മുന്നോട്ട് വെച്ചു. മുഖ്യമന്ത്രിയെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എംഎല്‍എ രാജീവ് ചന്ദ്രശേഖരന്‍ നടത്തിയ പ്രസ്താവന എടുത്ത് പറഞ്ഞ പ്രതിപക്ഷ നേതാവ് കേന്ദ്ര ഏജന്‍സികളെ വിളിക്കാന്‍ സര്‍ക്കാര്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായം തേടിയെന്ന് കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടാല്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ് കേന്ദ്ര ഏജന്‍സികള്‍. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടിട്ടാണൊ കേന്ദ്ര ഏജന്‍സി ഇടപെടേണ്ടതെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ വിളിച്ചാല്‍ ഏജന്‍സികള്‍ എത്തുമെന്നും മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ആവശ്യ പ്രകാരം കേന്ദ്ര ഏജന്‍സികള്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജന്‍സികളെ വിളിക്കാന്‍ ഒരു മന്ത്രി തന്നോട് ആവശ്യപ്പെട്ടെന്ന രാജീവ് ചന്ദ്രശേഖർ എംഎല്‍എയുടെ പ്രസ്തവനയിലാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.

മത്സത്തൊഴിലാളികളെ കണാതായിട്ട് പന്ത്രണ്ട് ദിവസം പിന്നിടുകയാണ്. തെരച്ചിൽ നടത്തുന്നതിന് സർക്കാരിന് വീഴ്ചയുണ്ടായെന്നാണ് വ്യാപകമായി ഉയരുന്ന വിമർശനം. വിഴിഞ്ഞം സ്വദേശി ജോൺ, അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, നീണ്ടക്കരകര സ്വദേശി ഗൗതം കൃഷ്ണ എന്നിവരെയാണ് കാണാതായത്. മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രതിഷേധം അറിയിച്ച് കുടുബാംഗങ്ങളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. സർക്കാരിന് സംഭവിച്ച വീഴ്ചകളും രക്ഷാപ്രവർത്തനത്തിലെ പാളിച്ചകളും ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ ഉയരുന്നത്. അപകടം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോഴാണ് സംഭവ സ്ഥലത്ത് മുങ്ങൽ വിദഗ്ധർ വന്നത്. വിഷയത്തിൽ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിം ഉള്‍പ്പടെ ആദ്യഘട്ടത്തില്‍ പ്രതികരിക്കാത്തതും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

Content Highlights:Pinarayi Vijayan visited the house of fisherman Gautham Krishna and acknowledged that there were lapses that should not have occurred.

dot image
To advertise here,contact us
dot image