സർക്കാർ-എയ്ഡഡ് എൻജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷൻ പ്രതിസന്ധി: ഇടപെട്ട് മന്ത്രി റോജി എം ജോൺ

വിഷയം റിപ്പോര്‍ട്ടര്‍ ടി വി വാര്‍ത്തയാക്കിയത് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്

സർക്കാർ-എയ്ഡഡ് എൻജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷൻ പ്രതിസന്ധി: ഇടപെട്ട് മന്ത്രി റോജി എം ജോൺ
dot image

തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍ ഇടപെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. വിഷയം റിപ്പോര്‍ട്ടര്‍ ടി വി വാര്‍ത്തയാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്. കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ കൂടുതല്‍ വിദ്യാര്‍ത്ഥി സൗഹൃദമാക്കിയിരിക്കുകയാണ്. 12 കോളേജുകളില്‍ എവിടെ എത്തി റിപ്പോര്‍ട്ട് ചെയ്താലും കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാമെന്നാണ് പുതിയ നിര്‍ദേശം. ഈ മാസം 13 ന് നടക്കുന്ന കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷനില്‍ ഈ സൗകര്യം ഉണ്ടാകും.

കഴിഞ്ഞ വര്‍ഷം വരെ തൃശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലാണ് കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഓരോ കോളേജിലും പ്രത്യേകമായാണ് ആണ് സ്‌പോട്ട് അഡ്മിഷന്‍ വെച്ചത്. ഒരേ ദിവസം പല കോളേജുകളില്‍ അഡ്മിഷന്‍ വച്ചതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകും എന്ന ആശങ്ക ഉയര്‍ന്നിരുന്നു.

സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ സ്‌പോട്ട് അഡ്മിഷന്‍ നടപടിക്രമങ്ങള്‍ മാറ്റിയത് വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കിയിരുന്നു. ഒഴിവുള്ള കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ ഒഴിവാക്കി, പകരം ഓരോ കോളേജിലും പ്രത്യേകം അഡ്മിഷന്‍ നടത്തനായിരുന്നു തീരുമാനം.

Content Highlights: Higher Education Minister has intervened in the centralised spot admission issue affecting government and aided engineering colleges to resolve the ongoing crisis.

dot image
To advertise here,contact us
dot image