ആഗ്രഹങ്ങള്‍ പങ്കുവെയ്ക്കൂ, 100,000 ദിര്‍ഹം വരെ സമ്മാനം നേടാം; ഡിയര്‍ ബിഗ് ടിക്കറ്റ് സീസണ്‍ 4 ന് തുടക്കം

2018ല്‍ ആരംഭിച്ച 'ഡിയര്‍ ബിഗ് ടിക്കറ്റ്' നിരവധി പേരുടെ ജീവിതത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്

ആഗ്രഹങ്ങള്‍ പങ്കുവെയ്ക്കൂ, 100,000 ദിര്‍ഹം വരെ സമ്മാനം നേടാം; ഡിയര്‍ ബിഗ് ടിക്കറ്റ് സീസണ്‍ 4 ന് തുടക്കം
dot image

എല്ലാ മനുഷ്യര്‍ക്കും മനോഹരമായ, ജീവിതത്തില്‍ നടത്തിയെടുക്കണമെന്നുള്ള കുറച്ച് ആഗ്രഹങ്ങള്‍ ഉണ്ടാകുമല്ലേ… എങ്കില്‍ നിങ്ങള്‍ക്കായിതാ ബിഗ് ടിക്കറ്റ് അവസരമൊരുക്കുന്നു. 18 വയസിനും അതില്‍ കൂടുതലും പ്രായമുള്ള യുഎഇ നിവാസികള്‍ക്ക് തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം പങ്കുവെച്ചുകൊണ്ട് 100,000 ദിര്‍ഹം വരെ നേടാന്‍ അവസരമൊരുക്കി 'ഡിയര്‍ ബിഗ് ടിക്കറ്റ്' ക്യാമ്പയിന്റെ നാലാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 3 മുതല്‍ ഒക്ടോബര്‍ 25 വരെ നീളുന്ന സീസണ്‍ 4ല്‍ പങ്കെടുക്കാന്‍ ബിഗ് ടിക്കറ്റ് വാങ്ങേണ്ടതില്ലെന്നതാണ് പ്രധാന പ്രത്യേകത.

ആരോഗ്യവും ക്ഷേമം, വിദ്യാഭ്യാസം, ഭവനവും താമസവും, ബിസിനസും സംരംഭകത്വവും, കുടുംബവും ഐക്യവും എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് ഇത്തവണ അപേക്ഷകള്‍ സ്വീകരിക്കുന്നത്. പങ്കാളികള്‍ക്ക് പരമാവധി 1000 അക്ഷരങ്ങളുള്ള കുറിപ്പായോ ഒരു മിനിറ്റില്‍ കവിയാത്ത വീഡിയോയായോ തങ്ങളുടെ ആഗ്രഹം സമര്‍പ്പിക്കാം.

2018ല്‍ ആരംഭിച്ച 'ഡിയര്‍ ബിഗ് ടിക്കറ്റ്' നിരവധി പേരുടെ ജീവിതത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അടിയന്തര ചികിത്സാ സഹായം ലഭ്യമാക്കുന്നതില്‍ നിന്ന് വര്‍ഷങ്ങളായി വേര്‍പിരിഞ്ഞ കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കുന്നതുവരെ നിരവധി കഥകളാണ് ബിഗ് ടിക്കറ്റിലൂടെ യാഥാര്‍ഥ്യമായിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ ഇന്ത്യ, ഈജിപ്ത്, ഫിലിപ്പീന്‍സ്, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് യുഎഇ നിവാസികള്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനമായി ലഭിച്ചിരുന്നു.

ഓഗസ്റ്റ് 3 മുതല്‍ 23 വരെ അപേക്ഷകള്‍ സ്വീകരിക്കും. എല്ലാ ആഴ്ചയും ശ്രദ്ധേയമായ അഞ്ച് ആഗ്രഹങ്ങള്‍ തിരഞ്ഞെടുക്കുകയും അവയുടെ കഥകള്‍ വീഡിയോ രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യും. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിനും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കുമൊപ്പം സ്റ്റാര്‍ പ്ലസ്, ഏഷ്യാനെറ്റ് എംഇ, സ്റ്റാര്‍ ഗോള്‍ഡ് ഉള്‍പ്പെടെയുള്ള ടെലിവിഷന്‍ ചാനലുകളിലും ഈ കഥകള്‍ സംപ്രേഷണം ചെയ്യും. സെപ്റ്റംബര്‍ 7 മുതല്‍ 27 വരെ പൊതുജന വോട്ടെടുപ്പ് നടക്കും. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴി ഇഷ്ടപ്പെട്ട കഥകള്‍ക്ക് വോട്ട് ചെയ്യാം. വോട്ട് ചെയ്യുന്നവരില്‍ നിന്ന് എല്ലാ ആഴ്ചയും അഞ്ച് പേര്‍ക്ക് ബിഗ് ടിക്കറ്റ് സമ്മാനമായി നല്‍കും.


വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നേടുന്ന രണ്ട് കഥകള്‍ക്ക് ഓരോ ആഴ്ചയും 100,000 ദിര്‍ഹം വീതം ലഭിക്കും. വിജയികളെ ഒക്ടോബര്‍ 5 മുതല്‍ 25 വരെ ആഴ്ചതോറും പ്രഖ്യാപിക്കും. അന്തിമ പട്ടികയില്‍ ഇടംനേടുന്ന മറ്റ് ഒമ്പത് പേര്‍ക്ക് 10,000 ദിര്‍ഹം വീതം സമ്മാനമായി ലഭിക്കും.

ഇത്തവണ 'സെക്കന്‍ഡ് ചാന്‍സ്' എന്ന പുതിയ അവസരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 10,000 ദിര്‍ഹം ലഭിക്കുന്ന ഒമ്പത് പേരില്‍ ഒരാളെ അവതാരകര്‍ തിരഞ്ഞെടുക്കും. ആ വ്യക്തിയുടെ സമ്മാനം 1000 ദിര്‍ഹത്തില്‍ നിന്ന് 100,000 ദിര്‍ഹം ആയി ഉയര്‍ത്തും. ഇതോടെ കൂടുതല്‍ പേരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവസരം ലഭിക്കും. ഓരോ ആഗ്രഹത്തിനും പിന്നില്‍ ഒരു കഥയും ഒരു സ്വപ്നവും ഉണ്ടെന്നതാണ് 'ഡിയര്‍ ബിഗ് ടിക്കറ്റ്' പദ്ധതിയുടെ പ്രത്യേകത. സമൂഹത്തോടൊപ്പം നിന്നുകൊണ്ട് അര്‍ഥവത്തായ ആഗ്രഹങ്ങള്‍ യാഥാര്‍ഥ്യമാക്കുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം. സീസണ്‍ 4ലൂടെ കൂടുതല്‍ പേര്‍ക്ക് ആ അവസരം നല്‍കുന്നതില്‍ അഭിമാനമുണ്ടെന്ന് ബിഗ് ടിക്കറ്റ് അബുദാബി മാര്‍ക്കറ്റിങ് വിഭാഗം മേധാവി ബോഗ്ദാന്‍ ലെഫ്റ്റര്‍ പറഞ്ഞു.

Content Highlight: Dear Big Ticket Season 4 invites eligible participants to share their aspirations for a chance to win up to Dh 100,000

dot image
To advertise here,contact us
dot image