ദീർഘദൂര യാത്രകളിൽ ഉറക്കത്തെ അതിജീവിക്കാൻ എരിവും പുളിയും; ഡ്രൈവർ കം കണ്ടക്ടർ ഉറപ്പാക്കണമെന്ന് ആവശ്യം

ദീർഘദൂര സർവീസിന് പത്തുവർഷത്തിൽ അധികം പഴക്കമുള്ള ബസ്സുകൾ പോലും ഉപയോഗിക്കുന്നുവെന്നും ഡ്രൈവർമാർ

ദീർഘദൂര യാത്രകളിൽ ഉറക്കത്തെ അതിജീവിക്കാൻ എരിവും പുളിയും; ഡ്രൈവർ കം കണ്ടക്ടർ ഉറപ്പാക്കണമെന്ന് ആവശ്യം
dot image

കോഴിക്കോട്: ദീർഘദൂര യാത്രകളിൽ ഉറക്കത്തെ അതിജീവിക്കുന്നത് എരിവും പുളിയും ഉപയോഗിച്ചെന്ന് ഡ്രൈവർമാർ. വയനാട് ചുരത്തിൽ ഗതാഗത തടസ്സം ഉണ്ടാവുന്നതോടെ നഷ്ടപ്പെടുന്ന സമയം അധികസമ്മർദ്ദം ചെലുത്തുന്നുവെന്നും പരാതിയിൽ പറയുന്നു. ദീർഘദൂര ബസ്സുകളിൽ ഡ്രൈവർ കം കണ്ടക്ടർ ഉറപ്പാക്കണമെന്നും ഡ്രൈവർമാർ ആവശ്യപ്പെട്ടു. അതേസമയം ദീർഘദൂര സർവീസിന് പത്തുവർഷത്തിൽ അധികം പഴക്കമുള്ള ബസ്സുകൾ പോലും ഉപയോഗിക്കുന്നുവെന്നും ഡ്രൈവർമാർ പറയുന്നു. പുതിയ ബസ് കിട്ടിയാൽ വലിയ ആശ്വാസമാകുമെന്നും ഡ്രൈവർമാർ പറയുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചയാണ് കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചത്. ബെംഗളൂരു രാമനഗര ബിഡതിയില്‍ രാവിലെ 6.40നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് സൂചനാ ബോര്‍ഡില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കണ്ടക്ടര്‍ എന്‍ എം അരുണും ഡ്രൈവര്‍ മിഥിലേഷുമാണ് അപകടത്തിൽ മരിച്ചത്.

ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെ രാജരാജേശ്വരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, വിടതി കെമ്പണ്ണാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. കോഴിക്കോട് ഡിപ്പോയുടെ എടിസി 129 ബസാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തിൽ പെടാനുള്ള കാരണം ഡ്രൈവേഴ്‌സ് യൂണിയന്റെ മുന്നറിയിപ്പ് അവഗണിച്ചതാണെന്ന് പിന്നാലെ പരാതി ഉയർന്നിരുന്നു. ഡ്രൈവര്‍ കം കണ്ടക്ടര്‍ സിസ്റ്റം നടപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അവഗണിച്ചെന്നായിരുന്നു ഉയർന്ന ആരോപണം. അപകടത്തില്‍പ്പെട്ട ബസിൽ ഡ്രൈവര്‍ കം കണ്ടക്ടര്‍ നടപ്പാക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം തന്നെ ഇത് നടപ്പിലാക്കണെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിക്ക് യൂണിയന്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു.

ഡ്രൈവര്‍ മിഥിലേഷ് അധിക ഡ്യൂട്ടി എടുത്തതാണ് അപകടകാരണമെന്ന ആരോപണം ശക്തമാണ്. പുലര്‍ച്ചെ ബെംഗളൂരുവിലെത്തുന്ന ബസ് ഉച്ചയോടെ കോഴിക്കോട്ടേക്ക് തിരിക്കും എന്നതിനാല്‍ ഡ്രൈവര്‍ക്ക് വിശ്രമമില്ലെന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മിഥിലേഷ് ദീര്‍ഘനാളുകളായി ഡ്രൈവര്‍ ഡ്യൂട്ടി ചെയ്യുന്ന ആളാണെന്നും എന്താണ് അപകടകാരണമെന്ന് അറിയില്ലെന്നുമാണ് സുഹൃത്ത് പറഞ്ഞത്. എന്നാല്‍ വാഹനവുമായി ബന്ധപ്പെട്ട് പ്രശ്‌നം ഇല്ലെന്നും ഹ്യൂമന്‍ എറര്‍ ആണ് അപകട കാരണമെന്നുമാണ് ഗതാഗത മന്ത്രി സി പി ജോണ്‍ പറഞ്ഞത്.

ദീര്‍ഘ ദൂര സര്‍വീസുകള്‍ക്ക് ഡ്രൈവര്‍ കം കണ്ടക്ടര്‍ സിസ്റ്റം നടപ്പിലാക്കണമെന്ന് സര്‍ക്കുലര്‍ നില നില്‍ക്കുന്നുണ്ട്. ഇതിന് പുറമെ ആണ് കഴിഞ്ഞ ജൂണ്‍ ആറിന് ഡ്രൈവേഴ്‌സ് യൂണിയന്‍ കത്ത് നല്‍കുന്ന സാഹചര്യമുണ്ടായത്. ദീര്‍ഘദൂര സര്‍വീസില്‍ പരിചയ സമ്പന്നരായ ആളുകളെ വെക്കണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്നും പരാതിയുണ്ട്.

Content Highlights:ksrtc drivers about long distance journey

dot image
To advertise here,contact us
dot image