

തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യമുള്ളൊരു സിനിമയാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തില്‍ ഇരട്ട വേഷത്തിലാകും യാഷെന്നും സൂചനയും ട്രെയിലർ നല്‍കുന്നുണ്ട്. ഇപ്പോഴിതാ ട്രെയ്‌ലർ ലോഞ്ചിൽ സംവിധായിക യാഷിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ കഴിവിൽ പൂർണമായി വിശ്വസിച്ച യാഷിന് ഗീതു നന്ദി പറഞ്ഞു.

‘യഷിനെക്കുറിച്ച് എടുത്തുപറയണം. ഈ സിനിമയുടെ യാത്രയില്‍ എനിക്ക് ഏറ്റവും വലിയ പ്രചോദനം തന്നത് യഷ് ആണ്. അയാളുമായുള്ള ഓരോ സംഭാഷണവും എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു. ഈ സിനിമക്ക് ശേഷവും യഷിന്റെ ഒരു ഭാഗം എന്നോടൊപ്പം എപ്പോഴും ഉണ്ടാകും. അത്രമാത്രം ഇന്‍ഫ്‌ളുവന്‍സ് യഷിനുണ്ട്.
ചുറ്റുമുള്ള എല്ലാവരും എന്റെ കഴിവിലും കാര്യപ്രാപ്തിയിലും സംശയം പ്രകടിപ്പിച്ചപ്പോള്‍ എന്നില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ച ഒരേയൊരാള്‍ യഷ് മാത്രമാണ്. അതിന് അദ്ദേഹത്തോട് വലിയൊരു നന്ദി പറയണം. അതുപോലെ ഈ സിനിമയുടെ ഭാഗമായി നിന്ന നൂറുകണക്കിന് ആളുകളോടും ഹൃദയം തൊട്ട് നന്ദി അറിയിക്കുന്നു,’ ഗീതു മോഹന്‍ദാസ് പറഞ്ഞു. രണ്ടര വര്‍ഷത്തോളം താന്‍ ടോക്‌സിക്കിന് പിന്നാലെയായിരുന്നെന്നും ഈ യാത്രയില്‍ തനിക്കൊപ്പം നിന്ന എല്ലവരോടും ഗീതു നന്ദി പറഞ്ഞു.
Director #GeetuMohandas:
— Movies4u Official (@Movies4u_Officl) August 8, 2026
"After #Toxic, I will CARRY A PART OF #YASH with me WHEREVER I GO."pic.twitter.com/DdodA7IX1f
ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. സാങ്കേതികമായി മികച്ചൊരു ടീമും ചിത്രത്തിനുണ്ട്.
Content Highlights: Geetu Mohandas expressed gratitude to Yash for placing complete faith in her abilities when many others doubted her. The filmmaker thanked the actor for his trust and support in Toxic.