എന്‍ജിന്‍ തകരാറിലായി റോ റോ കടലിലേക്ക് ഒഴുകി; കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് സംഘം

ഒഴിവായത് വൻ ദുരന്തം

എന്‍ജിന്‍ തകരാറിലായി റോ റോ കടലിലേക്ക് ഒഴുകി; കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് സംഘം
dot image

കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് പോയ റോ റോ സര്‍വീസിന്റെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് കപ്പല്‍ച്ചാലിലൂടെ റോ റോ കടലിലേക്ക് ഒഴുകിപ്പോയത്.

വൈപ്പിന്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലില്‍ എല്ലാവരെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചതോടെ വന്‍ ദുരന്തം ഒഴിവായി. എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായതോടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയെ ഫിഷറീസ് പട്രോള്‍ ബോട്ടും സംഘവും ചേര്‍ന്ന് പിന്തുടര്‍ന്ന് വടംബന്ധിച്ച് സുരക്ഷിതമായി തീരത്തേക്ക് അടുപ്പിക്കുകയായിരുന്നു.

കെഎസ്‌ഐഎന്‍സിയുടെ ഉടമസ്ഥതയിലുള്ള റോ റോ സര്‍വീസാണ് അപകടത്തില്‍പ്പെട്ടത്.

സംഭവസമയത്ത് ഒമ്പത് കാറുകളും ഒരു ട്രാവലറും അമ്പതോളം ബൈക്കുകളും 50-ഓളം യാത്രക്കാരും റോ റോയില്‍ ഉണ്ടായിരുന്നു. ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥരായ സബ് ഇന്‍സ്പെക്ടര്‍ ഷിജു, സിവില്‍ േെപാലീസ് ഓഫീസര്‍ വിഷ്ണു സി കെ, ബോട്ട് സ്രാങ്ക് അജയന്‍, ഡ്രൈവര്‍ ഷാജി, സീ റെസ്‌ക്യൂ ഗാര്‍ഡ്മാരായ ഷെല്ലന്‍, ഉദയന്‍, വിനു, ജിപ്സണ്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Content Highlights- A Ro Ro vessel drifted into the sea after its engine developed a fault. A fisheries team carried out a rescue operation and saved 50 passengers, including children.

dot image
To advertise here,contact us
dot image