'ഞാന്‍ വര്‍ഗീയത പരത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തില്‍?'; വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍

കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഒന്നിലധികം തവണ വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞുവെന്നും പിണറായി

'ഞാന്‍ വര്‍ഗീയത പരത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തില്‍?'; വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഒന്നിലധികം തവണ വസ്തുതകള്‍ക്ക് നിരക്കാത്തത് പറഞ്ഞുവെന്നും ബോധപൂര്‍വ്വം തെറ്റായ കാര്യങ്ങള്‍ പറയുകയായിരുന്നുവെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

താന്‍ വര്‍ഗീയത പരത്തുകയാണെന്ന് പറഞ്ഞു. വഖഫ് ബോര്‍ഡ് വിഷയത്തില്‍ താന്‍ എടുത്ത നിലപാടുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ആരോപണം. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണമെന്നും അദ്ദേഹം ചോദിച്ചു.

അക്കാര്യം വ്യക്തമാക്കാനുള്ള ബാധ്യത വി ഡി സതീശനുണ്ട്. ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി അംഗീകരിക്കുന്ന ആദ്യത്തെ ബിജെപി ഇതര സര്‍ക്കാരാണ് കേരളത്തിലേത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അംഗീകരിച്ച് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഇത് കൃത്യമായ സംഘപരിവാര്‍ സേവയാണ്. അത് പൂര്‍ണമായി തുറന്നുകാട്ടപ്പെട്ടു. അപ്പോഴാണ് അദ്ദേഹം നിലവിട്ട് സംസാരിക്കാന്‍ തുടങ്ങിയതെന്നും പിണറായി വിജയന്‍ ആരോപിച്ചു. കേന്ദ്രത്തിന്റെ ഇത്തരം മാറ്റങ്ങളോട് യോജിച്ചുപോകുന്നതാണോ അതോ വിയോജിക്കുന്നതാണോ വര്‍ഗീയതയെന്നും പിണറായി വിജയൻ ചോദിച്ചു.

ഒരു ഘട്ടത്തിലും കേന്ദ്ര നിയമവുമായി യോജിച്ച നിലപാടല്ല എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. അമുസ്‌ലിങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നതിന് എതിരായ നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. വഖഫിൽ യുഡിഎഫ് സർക്കാർ മലക്കം മറിച്ചിലാണ് നടത്തിയത്. ഒരു ഘട്ടത്തിലും കേന്ദ്ര നിയമവുമായി യോജിച്ച നിലപാടല്ല എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. അമുസ്‌ലിങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നതിന് എതിരായ നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്.

ബോർഡ് പുനഃസംഘടനയിൽ അമുസ്‌ലിങ്ങളെ ഉൾപ്പെടുത്താതെ രണ്ട് സീറ്റുകൾ ഒഴിച്ചിടുകയാണ് അന്ന് ചെയ്തത്. എന്നാൽ, ഭരണമാറ്റത്തിനുശേഷം എൽഡിഎഫ് അതേനിലപാട് ആവർത്തിച്ചപ്പോൾ അതിനെ മുഖ്യമന്ത്രി വർഗീയതയായി ചിത്രീകരിക്കുകയാണ്. വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങളാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ ശശിധരന്‍ കര്‍ത്തയുടെ മൊഴിയിലും പിണറായി വിജയന്‍ പ്രതികരിച്ചു. എല്ലാം മാധ്യമ സൃഷ്ടിയാണെന്നും ശ്രീമതി ടീച്ചറുടെ വാര്‍ത്ത വന്നതും മാധ്യമങ്ങളിലല്ലേയെന്നും അദ്ദേഹം ചോദിച്ചു.

'മാധ്യമങ്ങളില്‍ വന്നു എന്നതുകൊണ്ട് ശരിയാകുമോ.രേഖ ഉണ്ടെങ്കില്‍ രേഖ കാണിച്ചു കൊള്ളട്ടെ. എല്ലാം നിങ്ങളുടെ സൃഷ്ടിയാണ്. നിങ്ങള്‍ക്ക് എന്തൊക്കെ സൃഷ്ടിക്കാം. എത്രകാലമായി സൃഷ്ടിക്കുന്നു. ആ സൃഷ്ടി കൊണ്ട് എന്തെങ്കിലും ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞോ. ഇനി ഇതും അതുപോലെ കുറച്ചുനാള്‍ നോക്ക്', പിണറായി മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: pinarayi vijayan against vd satheesan

dot image
To advertise here,contact us
dot image