മമിതയെ സൂര്യയുടെ നായികയായി എന്തിന് കാസ്റ്റ് ചെയ്തു?, അതിന്റെ കാരണം രണ്ട് പേർക്ക് മാത്രമേ അറിയൂ: വെങ്കി

'പ്രോജക്റ്റ് പ്രഖ്യാപിച്ചപ്പോൾ, മീമുകളിലും റീലുകളിലും റെഡ്ഡിറ്റിലും മമിത എങ്ങനെ സൂര്യ സാറിന്റെ നായികയായി ശരിയാകും എന്നുള്ള പോസ്റ്റുകൾ കണ്ടു'

മമിതയെ സൂര്യയുടെ നായികയായി എന്തിന് കാസ്റ്റ് ചെയ്തു?, അതിന്റെ കാരണം രണ്ട് പേർക്ക് മാത്രമേ അറിയൂ: വെങ്കി
dot image

സംവിധായകൻ വെങ്കി അറ്റ്‌ലൂരി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രാമാണ് 'വിശ്വനാഥ് ആൻഡ് സൺസ്'. കറുപ്പിലൂടെ കംബാക്ക് നടത്തിയ സൂര്യയ്ക്ക് മേൽ വീണും പ്രതീക്ഷ വെച്ചിരിക്കുകയാണ് ആരാധകർ. 'വിശ്വനാഥ് ആൻഡ് സൺസ്' മികകാത്ത ചിത്രമായിരിക്കും എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. ഓഗസ്റ്റ് 14 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രത്തിൽ സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തതിനെ വിമർശിച്ച് നിരവധി പോസ്റ്റുകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തുകയാണ് സംവിധായകൻ വെങ്കി അറ്റ്ലൂരി.

'വിശ്വനാഥ് ആൻഡ് സൺസ് കണ്ടു കഴിഞ്ഞു തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ ആ സിനിമ ധാർമ്മികമായി തെറ്റല്ലെന്ന് നിങ്ങൾക്ക് തോന്നും, ഒപ്പം നിങ്ങൾക്ക് വളരെ സംതൃപ്തിയും തോന്നും. പ്രോജക്റ്റ് പ്രഖ്യാപിച്ചപ്പോൾ, മീമുകളിലും റീലുകളിലും റെഡ്ഡിറ്റിലും മമിത എങ്ങനെ സൂര്യ സാറിന്റെ നായികയായി ശരിയാകും എന്നുള്ള പോസ്റ്റുകൾ കണ്ടു. നായികയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പലരും ചോദ്യം ചെയ്യുന്നുണ്ടെന്ന് സൂര്യ സാറും എന്നോട് പറഞ്ഞിരുന്നു. എന്നാൽ മമിതയെ എന്തുകൊണ്ട് കാസ്റ്റ് ചെയ്തു എന്നതിന്റെ കാരണം എനിക്കും സൂര്യ സാറിനും മാത്രമേ അറിയൂ. എന്നാൽ ടീസർ പുറത്തുവന്നതിന് ശേഷം എല്ലാവരും കൺവിൻസ്‌ ആയി', വെങ്കിയുടെ വാക്കുകൾ.

ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. അടുത്തിടെ ചിത്രത്തിലെ ആദ്യ ഗാനമായ 'പട്ടാമ്പൂച്ചി'യുടെ ലിറിക്കല്‍ വീഡിയോ പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ജി വി പ്രകാശ് കുമാര്‍ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. നായികയായ മമിത ബൈജുവിന്റെ നൃത്തമാണ് ഈ ചടുലമായ പ്രണയ ഗാനത്തിന്റെ ഹൈലൈറ്റ്.

Content Highlights: Venky has spoken about the casting of Mamitha Baiju opposite Suriya, stating that only two people know the actual reason behind the decision. His remarks have generated curiosity among fans and sparked discussions about the film's casting choices.

dot image
To advertise here,contact us
dot image