മുന്‍ എംഎല്‍എ ടിപിഎം സാഹിര്‍ അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു

മുന്‍ എംഎല്‍എ ടിപിഎം സാഹിര്‍ അന്തരിച്ചു
dot image

കോഴിക്കോട്: മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. ഖബറടക്കം വൈകുന്നേരം 5.30ന് തോപ്പയില്‍ ജുമാമസ്ജിദില്‍ നടക്കും. പതിനൊന്നാം നിയമസഭയില്‍ കോഴിക്കോട് രണ്ടില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു.

Content Highlights: Former MLA TPM Sahir has passed away

dot image
To advertise here,contact us
dot image