'നമ്മുടെ മക്കള്‍ക്ക് ഭയമല്ല, പ്രതീക്ഷയാണ് സമ്മാനിക്കേണ്ടത്', വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് മഞ്ജു വാര്യര്‍

യുതലമുറയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു

'നമ്മുടെ മക്കള്‍ക്ക് ഭയമല്ല, പ്രതീക്ഷയാണ് സമ്മാനിക്കേണ്ടത്', വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് മഞ്ജു വാര്യര്‍
dot image

കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് നടി മഞ്ജു വാര്യര്‍. എല്ലാ രാഷ്ട്രീയത്തിനും മുകളില്‍ നില്‍ക്കേണ്ടത് മാനുഷികതയാണെന്നും യുതലമുറയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ടെന്നും മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും മുന്‍ഗണന ലഭിക്കണമെന്നും നമ്മുടെ മക്കള്‍ക്ക് ഭയമല്ല മറിച്ച് പ്രതീക്ഷയാണ് സമ്മാനിക്കേണ്ടതെന്നും മഞ്ജു വാര്യർ പറഞ്ഞു. 'വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ സംരക്ഷിക്കപ്പെടണം, പരീക്ഷ സമ്പ്രദായങ്ങളുടെ വിശ്വസ്യത കാത്തു സൂക്ഷിക്കണം, പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടണം ' എന്നാണ് മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.

'മാനുഷികത, അതാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത്. നമ്മുടെ യുവതലമുറയ്ക്ക് അവരുടെ ചോദ്യങ്ങള്‍ ചോദിക്കാനും, ആശങ്കകള്‍ പങ്കുവെക്കാനും, സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റു. നമ്മുടെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടണം. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുന്‍ഗണന ലഭിക്കണം. നമ്മുടെ മക്കള്‍ക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്. അവരുടെ ഭാവി സുരക്ഷിതമാകട്ടെ. അവരുടെ സ്വപ്‌നങ്ങള്‍ സംരക്ഷിക്കപ്പെടട്ടെ', മഞ്ജു വാര്യര്‍ പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

നിരവധി താരങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിൽ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നത്. സമരത്തെ പിന്തുണച്ചുകൊണ്ട് വിസ്മയ മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. പിന്നാലെ വിസ്മയുടെ പോസ്റ്റിന് താഴെ വലിയ തോതില്‍ അധിക്ഷേപ കമന്റുകള്‍ പ്രത്യക്ഷപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. നടന്‍ മോഹന്‍ലാലിനെതിരെയും രൂക്ഷമായ സൈബര്‍ ആക്രമണം നടന്നു. നിരവധി താരങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നത്. നടന്‍ കുഞ്ചാക്കോ ബോബന്റെയും ടൊവിനോ തോമസിന്റെയും അടക്കം പോസ്റ്റിലും സമാനമായി സൈബര്‍ അധിക്ഷേപങ്ങള്‍ ഉണ്ടായിരുന്നു.

Content Highlights: Actress Manju Warrier Extends Support to Students Protest at Jantar Mantar

dot image
To advertise here,contact us
dot image