വൈഭവിന്റെ വെടിക്കെട്ട്; ശ്രേയസിന്റെ ഇന്ത്യയ്ക്ക് സിംബാബ്‌വെക്കെതിരെ ആദ്യ ടി 20 യിൽ ജയം

ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യയുടെ ആദ്യ വിജയം കൂടിയാണിത്.

വൈഭവിന്റെ വെടിക്കെട്ട്; ശ്രേയസിന്റെ ഇന്ത്യയ്ക്ക് സിംബാബ്‌വെക്കെതിരെ ആദ്യ ടി 20 യിൽ ജയം
dot image

സിംബാബ്‌വെക്കെതിരായ ആദ്യ ടി 20 യിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ. സിംബാബ്‌വെ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 40 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യയുടെ ആദ്യ വിജയം കൂടിയാണിത്.

ഇന്ത്യയ്ക്ക് വേണ്ടി വൈഭവ് സൂര്യവംശി 19 പന്തിൽ നാല് വീതം സിക്‌സറും ഫോറുകളും അടക്കം 50 റൺസ് നേടി. ഇഷാൻ കിഷൻ 35 റൺസും ശ്രേയസ് അയ്യർ 28 റൺസും നേടി.

ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് സിംബാബ്‍വെ 125 റൺസ് നേടിയത്. സിംബാബ്‌വെ ബാറ്റർമാർ അപ്പാടെ നിരാശപ്പെടുത്തിയപ്പോൾ വെസ്ലി മധേവെരെയാണ് ഭേദപ്പെട്ട സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.


content highlights:india-win-first-t20i-against-zimbabwe-vaibhav-shreyas-iyer



dot image
To advertise here,contact us
dot image