ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും; മുന്നറിയിപ്പുമായി കെഎസ്ഇബി

ഇന്ന് പീക്ക് ടൈമില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്

ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും; മുന്നറിയിപ്പുമായി കെഎസ്ഇബി
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. ഇന്ന് പീക്ക് ടൈമില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാണ്. പുറത്തുനിന്ന് വൈദ്യുതി എത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്. നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്നാണ് മന്ത്രി സണ്ണി ജോസഫ് നേരത്തെ അറിയിച്ചിരുന്നത്. വര്‍ധിച്ച ഉപയോഗം, കുറഞ്ഞ ആഭ്യന്തര ഉത്പാദനം, കടം വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണം. മഴ കുറഞ്ഞതും പ്രതിസന്ധിയുടെ ആഴം കൂട്ടി.

Content Highlights: KSEB warns of possible power restrictions in the state today

dot image
To advertise here,contact us
dot image