അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് നഗ്നനാക്കി മർദ്ദിച്ചെന്ന് പരാതി; യഥാർത്ഥ പ്രതികൾ പിടിയിൽ

ബദിയടുക്ക പൊലീസ് സ്റ്റേഷനെതിരെയാണ് പരാതി നല്‍കിയത്

അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് നഗ്നനാക്കി മർദ്ദിച്ചെന്ന് പരാതി; യഥാർത്ഥ പ്രതികൾ പിടിയിൽ
dot image

കാസര്‍കോഡ്: കാസര്‍കോഡ് മോഷണക്കേസ് ആരോപിച്ച് യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. കാസര്‍കോഡ് ബദിയടുക്കയിലാണ് സംഭവം. ഏത്തടുക്ക സ്വദേശി അജിത് കുമാറിനെ അടയ്ക്ക മോഷണക്കേസില്‍ പ്രതിചേര്‍ത്ത് മര്‍ദ്ദിച്ചെന്നാണ് പരാതി. ബദിയടുക്ക പൊലീസ് സ്റ്റേഷനെതിരെയാണ് പരാതി നല്‍കിയത്.

സ്റ്റേഷനിലെത്തിച്ച് നഗ്നനാക്കി മര്‍ദ്ദിച്ചെന്നാണ് പരാതിക്കാരന്‍ പറയുന്നത്. കുറ്റം സമ്മതിക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്നും അജിത് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ യഥാർത്ഥ പ്രതിയുമായി സാമ്യമുണ്ടെന്ന പേരിലായിരുന്നു പരാതിക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷണ കേസില്‍ യഥാര്‍ത്ഥ പ്രതികളായ മൂന്ന് പേര്‍ പിന്നീട് പിടിയിലായി.

Content Highlights: A youth in Kasaragod has filed a complaint alleging that he was assaulted by police after being accused in a theft case.

dot image
To advertise here,contact us
dot image