പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് സിപിഐക്ക് അര്‍ഹതയുണ്ട്; അടഞ്ഞ അധ്യായമല്ല: ഡി രാജ

പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സിപിഐഎമ്മിനോട് വിട്ടുവീഴ്ച വെണ്ടെന്നാണ് സിപിഐ നിലപാട്

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് സിപിഐക്ക് അര്‍ഹതയുണ്ട്; അടഞ്ഞ അധ്യായമല്ല: ഡി രാജ
dot image

ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് സിപിഐക്ക് അര്‍ഹതയുണ്ടെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ. വിഷയം അടഞ്ഞ അധ്യായമല്ലെന്നും ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണെന്നും ഡി രാജ പറഞ്ഞു. വിഷയം സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി സംസാരിച്ചിരുന്നു. കേരളത്തില്‍ ഇരുപാര്‍ട്ടി നേതാക്കളും തീര്‍പ്പില്‍ എത്തട്ടെയെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട് എന്നും ഡി രാജ പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സിപിഐഎമ്മിനോട് വിട്ടുവീഴ്ച വെണ്ടെന്നാണ് സിപിഐ നിലപാട്. ഉപനേതാവ് തര്‍ക്കത്തില്‍ പിണറായി വിജയന് എതിരെ സിപിഐ പരസ്യ നിലപാടെടുത്തിരുന്നു. പദവി സിപിഐ ചോദിച്ചുകൊണ്ടേയിരിക്കുമെന്ന പിണറായിയുടെ നിലപാട് തന്നെയാണോ പാര്‍ട്ടിക്കുള്ളതെന്ന് സിപിഐഎം നേത്യത്വം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ രംഗത്തെത്തുകയായിരുന്നു. പദവി തന്നില്ലെന്ന് മാത്രമല്ല അത് പറഞ്ഞ് പരിഹസിക്കുന്ന പിണറായി വിജയന്റെ രീതി ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ലെന്ന നിലപാട് സിപിഐ നേത്യത്വം എടുക്കുകയായിരുന്നു.

സിപിഐ ഉപനേതാവ് പദവി അടഞ്ഞ അദ്ധ്യായമാണെന്നും അവര്‍ ചോദിച്ചുകൊണ്ടേയിരിക്കുമെന്നുമായിരുന്നു പിണറായി വിജയന്‍ പ്രതികരിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം തങ്ങളെ അപമാനിക്കുന്നതാണെന്നായിരുന്നു സിപിഐ വിലയിരുത്തല്‍.

Content Highlights: D Raja said that the party deserves the position of Deputy Leader of the Opposition

dot image
To advertise here,contact us
dot image