'വീട്ടിലെ ബക്കറ്റും ചൂലും കൊണ്ടുപോയി; ചോദിച്ചപ്പോൾ അസഭ്യവും മർദ്ദനവും'; അയൽവാസികൾക്കെതിരെ പെൺകുട്ടി

മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് കിട്ടി

'വീട്ടിലെ ബക്കറ്റും ചൂലും കൊണ്ടുപോയി; ചോദിച്ചപ്പോൾ അസഭ്യവും മർദ്ദനവും'; അയൽവാസികൾക്കെതിരെ പെൺകുട്ടി
dot image

കൊല്ലം: പത്തനാപുരത്ത് പെണ്‍കുട്ടിക്ക് മര്‍ദ്ദനം. അയല്‍വാസികളായ സുനില്‍കുമാര്‍, ഭാര്യ, മകന്‍ മിഥുന്‍ എന്നിവരാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് കിട്ടി. അയൽവാസികളിൽ നിന്നുള്ള നിരന്തര ശല്യം ഒഴിവാക്കാന്‍ സ്വന്തം വീട്ടിൽ സിസിടിവി സ്ഥാപിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പെണ്‍കുട്ടി ആരോപിച്ചു.

തന്‍റെ വീട്ടില്‍ വെച്ച ബക്കറ്റും ചൂലും കാണാതെ പോയെന്നും സിസിടിവി പരിശോധിച്ചപ്പോള്‍ അയൽക്കാർ എടുത്തുകൊണ്ട് പോകുന്നത് കണ്ടെന്നും പെണ്‍കുട്ടി പറയുന്നു. ഇത് ചോദിക്കാന്‍ ചെന്നപ്പോള്‍ അമ്മയെ അസഭ്യം പറഞ്ഞെന്നും പെണ്‍കുട്ടി ആരോപിച്ചു. പെൺകുട്ടിയെ നിലത്തുതള്ളിയിട്ട് ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. സുനില്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിലുള്ള മിഥുനുവേണ്ടി അന്വേഷണം തുടരുകയാണ്.

Content Highlights: pathanapuram girl attacked by neighbours

dot image
To advertise here,contact us
dot image