ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് ചൂരലുകൊണ്ടടിച്ചു;5-ാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ,അധ്യാപകനെതിരെ പരാതി

എംഎസ്എംഎച്ച്എസ്എസ് കല്ലിങ്ങല്‍പ്പറമ്പിലെ അധ്യാപകനെതിരെയാണ് പരാതി

ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് ചൂരലുകൊണ്ടടിച്ചു;5-ാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ,അധ്യാപകനെതിരെ പരാതി
dot image

മലപ്പുറം: അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങലിലാണ് സംഭവം. അഞ്ചാം ക്ലാസുകാരിയുടെ കയ്യുടെ എല്ലിന് പൊട്ടലുണ്ട്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചാണ് കുട്ടിയുടെ കൈയിൽ ചൂരലുകൊണ്ട് അടിച്ചതെന്നാണ് ആരോപണം.

എംഎസ്എംഎച്ച്എസ്എസ് കല്ലിങ്ങല്‍പ്പറമ്പിലെ അധ്യാപകനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കുടുംബം. കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിക്കുന്നു. കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Content Highlights: student injured after teacher beat at school incident sparks controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us